ADVERTISEMENT

പൊന്നാനി ∙ ഖാദി ഭവനിൽ ഓണം ഖാദി മേളയ്ക്കു തുടക്കമായി. 30% റിബേറ്റ് ഏർപ്പെടുത്തിയാണു മേള. ഇൗ മാസം 28 വരെയാണ് മേള നടക്കുക. കോട്ടൺ തുണിത്തരങ്ങൾ, ബെഡ് ഷീറ്റ്, വിവിധ തരം ദോത്തികൾ, മറ്റു വസ്ത്രങ്ങൾ എന്നിവ റിബേറ്റിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഓണം പ്രമാണിച്ചു നടത്തുന്ന സമ്മാന പദ്ധതിയിൽ ഓരോ ആയിരം രൂപ പർച്ചേസിനും സമ്മാന കൂപ്പൺ നൽകും. മെഗാ സമ്മാനമായി ഇലക്ട്രിക് കാർ, ഇലക്ട്രിക് സ്കൂട്ടർ, സ്വർണ നാണയങ്ങൾ എന്നിവയാണു വിതരണം ചെയ്യുന്നത്.

ആഴ്ചയിൽ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നൽകുന്നുണ്ട്. ഖാദി മേള സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഖാദി ഭവൻ മാനേജർ വി.സുരേഷ് ആധ്യക്ഷ്യം വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ്, കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി പി.വിശ്വൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com