ADVERTISEMENT

ചുങ്കത്തറ ∙ കളക്കുന്ന് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്. 895 വോട്ടർമാരിൽ 740 പേർ വോട്ട് രേഖപ്പെടുത്തി. 83 ശതമാനമാണ് പോളിങ്. വോട്ടണ്ണെൽ ഇന്ന് രാവിലെ 10ന് ചുങ്കത്തറ പഞ്ചായത്ത് ഓഫിസ് ഹാളിൽ നടക്കും. ഒരു മണിക്കൂറിനകം തന്നെ ഫലം അറിയും.യുഡിഎഫ് സ്ഥാനാർഥിയായ മുസ്‍ലിം ലീഗിലെ കെ.പി.മൈമൂനയും എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ റസീന നജീമുമാണ് മത്സരിച്ചത്.

തിരഞ്ഞെടുപ്പ് ഫലം പഞ്ചായത്തിൽ ഭരണ മാറ്റത്തിന് കളമൊരുക്കില്ലെങ്കിലും വീറും വാശിയും നിറഞ്ഞതായിരുന്നു. നിലവിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒൻപതും അംഗങ്ങളാണുള്ളത്. യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തി പഞ്ചായത്ത് പ്രസിഡന്റായ എം.കെ.നജ്മുന്നീസയെ അയോഗ്യയാക്കിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com