ADVERTISEMENT

എടപ്പാൾ ∙ ജനങ്ങളെ ഷോക്കടിപ്പിച്ചു കൊല്ലുന്ന വൈദ്യുത ചാർജ് വർധനയ്ക്കെതിരെ മുസ്‍ലിം ലീഗിന്റെ നേതൃത്വത്തിൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തി. കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ മണ്ഡലം സെക്രട്ടറി പത്തിൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു. നൗഫൽ സി.തണ്ടിലം ആധ്യക്ഷ്യം വഹിച്ചു. പി.കുഞ്ഞിപ്പ ഹാജി, എൻ.കെ.അബ്ദുൽ റഷീദ്, അഷ്റഫ് മാണൂർ, എംവി.കുഞ്ഞാപ്പിനു, വി.വി.മുഹമ്മദ് കുട്ടി ഹാജി, ഇസ്മായിൽ മുസല്യാർ, ടി.എ.ഖാദർ, അസ്‍ലം തിരുത്തി, മൊയ്തുണ്ണി കാലടി, യൂനസ് പാറപ്പുറം, ഗഫൂർ കണ്ടനകം തുടങ്ങിയവർ പ്രസംഗിച്ചു. 
എടപ്പാൾ കെഎസ്ഇബി ഓഫിസിലേക്ക് നടത്തിയ മാർച്ച് തവനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.പി.ഹൈദരാലി ഉദ്ഘാടനം ചെയ്തു. കെ.വി.അബ്ദുല്ലക്കുട്ടി ആധ്യക്ഷ്യം വഹിച്ചു. റഫീഖ് പിലാക്കൽ, കഴുങ്കിൽ മജീദ്, ടി.യു.ഉമ്മർ, യു.വി.സിദ്ദിഖ്, പത്തിൽ സിറാജ്, ഹസൈനാർ നെല്ലിശ്ശേരി, മുഹമ്മദ്‌കുട്ടി കല്ലിങ്ങൽ, എൻ.വി.അബൂബക്കർ, മുഹമ്മദലി കാരിയാട്ട്, എം.കെ.ഹൈദർ, അബ്ദു പടിഞ്ഞാക്കര, പി.എച്ച്.അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. 

വൈദ്യുതി ചാർജ് വർധനകൾക്കെതിരെ പ്രതിഷേധിച്ച് പൊന്നാനി, വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുറങ്ങ് കെഎസ്ഇബി ഓഫിസിലേക്ക് നടത്തിയ മാർച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹൻ ഉദ്ഘാടനം ചെയ്യുന്നു.
വൈദ്യുതി ചാർജ് വർധനകൾക്കെതിരെ പ്രതിഷേധിച്ച് പൊന്നാനി, വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുറങ്ങ് കെഎസ്ഇബി ഓഫിസിലേക്ക് നടത്തിയ മാർച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹൻ ഉദ്ഘാടനം ചെയ്യുന്നു.

എരമംഗലം ∙ പൊന്നാനി, വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുറങ്ങ് കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹൻ ഉദ്ഘാടനം ചെയ്തു.മുസ്തഫ വടമുക്ക് ആധ്യക്ഷ്യം വഹിച്ചു.പി.ടി.അബ്ദുൽ ഖാദർ, ഷാജി കാളിയത്തേൽ, ടി.കെ.അഷറഫ്, ഷംസു കല്ലാട്ടയിൽ, എം.പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി എന്നിവർ പ്രസംഗിച്ചു.

 വൈദ്യുതി ചാർജിനെതിരെ മുസ്‍ലിം ലീഗ് പെരുമ്പടപ്പ് കെഎസ്ഇബി ഓഫിസിനു മുന്നിൽ നടത്തിയ ധർണ മുസ്‍ലിം ലീഗ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.യൂസഫലി ഉദ്ഘാടനം ചെയ്യുന്നു.
വൈദ്യുതി ചാർജിനെതിരെ മുസ്‍ലിം ലീഗ് പെരുമ്പടപ്പ് കെഎസ്ഇബി ഓഫിസിനു മുന്നിൽ നടത്തിയ ധർണ മുസ്‍ലിം ലീഗ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.യൂസഫലി ഉദ്ഘാടനം ചെയ്യുന്നു.

∙ മുസ്‍ലിം ലീഗ് പെരുമ്പടപ്പ് കെഎസ്ഇബി ഓഫിസിനു മുന്നിൽ ധർണ നടത്തി.ധർണ മുസ്‍ലിം ലീഗ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.യൂസഫലി ഉദ്ഘാടനം ചെയ്തു.കെ.കെ.ബീരാൻകുട്ടി ആധ്യക്ഷ്യം വഹിച്ചു. സമീർ ഇടിയാട്ടയിൽ, സുബൈർ കൊട്ടിലിങ്ങൽ, കെ.ഇബ്രാഹീം കുട്ടി, ടി.മജീദ്, ടി.പി.മുഹമ്മദ്, കദീജ മൂത്തോടത്ത്, എൻ.പി.മൊയ്തുട്ടിഹാജി, കെ.മജീദ്, ഹമീദ് ചെറവല്ലൂർ, സലീം ഗ്ലോബ്, സി.എം.ഫാഹിദ് എന്നിവർ പ്രസംഗിച്ചു. 

വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് കുറ്റിപ്പുറം കെഎസ്ഇബി ഓഫിസിനു മുന്നിൽ നടത്തിയ ധർണ സിദ്ദീഖ് പരപ്പാര ഉദ്ഘാടനം ചെയ്യുന്നു.
വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് കുറ്റിപ്പുറം കെഎസ്ഇബി ഓഫിസിനു മുന്നിൽ നടത്തിയ ധർണ സിദ്ദീഖ് പരപ്പാര ഉദ്ഘാടനം ചെയ്യുന്നു.

കുറ്റിപ്പുറം ∙വൈദ്യുതി ചാർജ് വർദനയിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് നടത്തി. ഓഫിസിനു മുന്നിൽ നടന്ന ധർണ മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ സിദ്ദീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു. കടവണ്ടി ഉമ്മർ അധ്യക്ഷനായി. വി.പി.അബ്ദുറഹ്മാൻ, ഹുസൈൻ കൊട്ടിലുങ്ങൽ, കൈപ്പള്ളി അബ്ദുല്ലക്കുട്ടി, ആഷിഖ് കൊളത്തോൾ, ഷമീർ തടത്തിൽ, കെ.പി.എസ്. സഖാഫ് തങ്ങൾ, പി.നസീറ, എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com