ADVERTISEMENT

തിരൂർ ∙ ഷാജി പാപ്പനും കീലേരി അച്ചുവും ദശമൂലം ദാമുവും രമണനും കാട്ടുപറമ്പൻ ചേട്ടനുമെല്ലാം തിരൂരിലുമെത്തി ആകെയൊന്നു വിലസി. രണ്ടാൾ പൊക്കമുള്ള ഈ ട്രോളുകളിലെ സൂപ്പർ താരങ്ങൾ ‘കോട്ട് ഫെസ്റ്റി’ന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ പങ്കെടുക്കാനാണ് നഗരത്തിൽ എത്തിയത്.

സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ഈ രൂപങ്ങളെല്ലാം ഗുരുവായൂരിലെ സൗപർണിക കലാലയമാണ് അണിയിച്ചൊരുക്കുന്നത്. 23 കിലോഗ്രാമോളം ഭാരമുണ്ട് ഓരോ വേഷത്തിനും. 4 – 5 മണിക്കൂർ വരെ ഇങ്ങനെ വേഷമിട്ട് നടക്കേണ്ടി വരാറുണ്ട്. സൗപർണിക കലാലയത്തിലെ രഞ്ജിത്ത്, ഭാസ്കരൻ, ചന്ദ്രൻ, രാജീവ്, ബൈജു എന്നിവരാണ് വേഷമിട്ടെത്തുന്നത്. സൗപർണികയിലെ രാജേഷും വിനീതുമാണ് മേൽനോട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com