ADVERTISEMENT

 കോട്ടയ്ക്കൽ ∙ തെക്കേക്കുളമ്പ് ടിടികെഎംഎൽപി സ്കൂൾ നാലാംക്ലാസ് വിദ്യാർഥി വി.ഫാത്തിമ റിൻഷ ജന്മദിനം ആഘോഷിച്ചത് എൽകെജി മുതൽ നാലാംക്ലാസ് വരെയുള്ള അഞ്ഞൂറോളം കുട്ടികൾക്ക് ഉച്ചഭക്ഷണമായി ബിരിയാണി വിളമ്പി. പിറന്നാൾ ഇത്രത്തോളം കേമമാക്കിയതിനു കാരണവുമുണ്ട്. കഴിഞ്ഞദിവസം റിൻഷയ്ക്കു നടത്തിയ 2 ശസ്ത്രക്രിയകളും വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷം പങ്കിടൽ കൂടിയായിരുന്നു ഈ ഒത്തുചേരൽ.

പറപ്പൂർ പൊട്ടിപ്പാറ വടക്കേതിൽ സഫീറലിയുടെയും ഹസീനയുടെയും മകളാണ് റിൻഷ. സഫീറലി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. മൂക്കിലെ ദശ നീക്കാനുള്ള  2 ശസ്ത്രക്രിയകൾ ഒറ്റത്തവണയായി ചെയ്തത് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽവച്ചാണ്. സങ്കീർണതകൾ കൂടാതെ ശസ്ത്രക്രിയകൾ പൂർത്തീകരിച്ചാൽ മുഴുവൻ വിദ്യാർഥികൾക്കും ഒരുനേരം ഭക്ഷണം നൽകണമെന്ന ആഗ്രഹം റിൻഷ മാതാവിനെ അറിയിക്കുകയായിരുന്നു. 

ഇന്നലെ രാവിലെ സ്കൂളിലെത്തിയ ഉടൻ റിൻഷ എല്ലാ കുട്ടികൾക്കും മിഠായി വിതരണം ചെയ്തു. ഉച്ചയോടെ ഹസീനയും സഫീറലിയുടെ മാതാവ് സുബൈദയുമെത്തി. ഇവരും അധ്യാപകരും ചേർന്നാണ് ഭക്ഷണവിതരണത്തിനു നേതൃത്വം നൽകിയത്. പറപ്പൂർ എയുപി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥി റിഷാദാണ് റിൻഷയുടെ സഹോദരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com