ADVERTISEMENT

തിരൂരങ്ങാടി ∙ ദേശീയപാതയിൽ തലപ്പാറയിൽ കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞു അപകടം. ഒട്ടേറെ പേർക്ക് പരുക്ക്. ഇന്നലെ രാത്രി 11ന് ആയിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ പത്തനംതിട്ട സ്വദേശിനി ഇന്ദുലേഖയെ (22) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ആലുവ ഡിപ്പോയിൽ നിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്. 

നിർമാണം നടക്കുന്ന റോഡിൽ തലപ്പാറ പാലം കഴിഞ്ഞു സർവീസ് റോഡിനോട് ചേർന്നുള്ള വളവിലാണ് അപകടം. ബസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലേറെ യാത്രക്കാർ ഉണ്ടായിരുന്നു.  ബസിനുള്ളിലും അടിയിലും പെട്ടവരെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് ഉടനെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com