ADVERTISEMENT

ഭായന്ദർ∙ ഉത്തനിലെ പൽഖാടി ഗാവിൽ പുലിപ്പേടിയിൽ ജനം. സന്ധ്യയായാൽ പുറത്തിറങ്ങാൻ ഭയക്കുകയാണ് ഗ്രാമീണർ. കഴിഞ്ഞ ദിവസം കേശവ് സൃഷ്ടിയിലെ ഡൊമിനിക് എന്നയാളുടെ പുരയിടത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ  പുലി  കോഴിയെ പിടിച്ച് മതിൽ ചാടി പോകുന്നതിന്റെ ദൃശ്യം കണ്ടെത്തി.  കഴിഞ്ഞ  ഒക്ടോബറിലും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു.  

വസായിലെ പുരാതന കോട്ടയിൽ വിലസിയ മറ്റൊരു പുലി   ദിവസം മുൻപ്  വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 29നാണ് പുലിയെ ബൈക്ക് യാത്രികൻ കണ്ടത്. കൊടുംചൂടിൽ തുംഗ്വാരേശ്വർ വനത്തിൽ വെള്ളവും ഭക്ഷണവും കിട്ടാതെ വന്നതോടെയാണ് വസായ് കോട്ടയിൽ പുലി എത്തിയെന്ന് വനപാലകർ കരുതുന്നു. നൂറിലേറെ ഏക്കർ വിസ്തീർണമുള്ള കോട്ടയിലെ തുരങ്കത്തിലാണ്  ഒളിച്ചിരുന്നത്. രാത്രി ഇര തേടി പുറത്തെത്തിയപ്പോഴാണ് കൂട്ടിൽ കുടുങ്ങിയത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com