ADVERTISEMENT

പാലക്കാട് ∙ പടക്കം പൊട്ടിക്കുമ്പോൾ ജാഗ്രത കൈവിടരുതെന്ന് അഗ്നിരക്ഷാസേന. അശ്രദ്ധമായി പടക്കം കൈകാര്യം ചെയ്യുന്നത് അപകടത്തിന് ഇടയാക്കുമെന്നതിനാലാണു മുന്നറിയിപ്പ്.

∙ കുട്ടികൾ പടക്കം പൊട്ടിക്കുമ്പോഴും മറ്റും മുതിർന്നവരുടെ സാന്നിധ്യം ഉണ്ടാകണമെന്നു ജില്ലാ ഫയർ ഓഫിസർ ടി.അനൂപ് അറിയിച്ചു.

∙ തീ കെടുത്താൻ ഒരു ബക്കറ്റ് വെള്ളമെങ്കിലും സമീപത്തു കരുതണം.

∙ വീട്ടിലും മറ്റും പടക്കം സുരക്ഷിതമായി സൂക്ഷിക്കണം. നിയന്ത്രിത അളവിൽ മാത്രമേ പടക്കം സൂക്ഷിക്കാവൂ. ഉള്ള പടക്കങ്ങൾ കൂട്ടിയിടുന്ന സാഹചര്യം ഉണ്ടാകരുത്.

∙ വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും സമീപത്തു വച്ചു പടക്കം പൊട്ടിക്കരുത്. ഉയർന്ന ശബ്ദം വളർത്തു മൃഗങ്ങൾക്കു കടുത്ത അസ്വസ്ഥത ഉണ്ടാക്കും.

∙ തീ കൊളുത്തിയാൽ ഉയർന്നു പൊങ്ങി പൊട്ടുന്ന പടക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത വേണം. ഇത്തരം പടക്കങ്ങൾ വീണു സമീപത്തു തീ പടരാ‍ൻ സാധ്യതയുണ്ട്.

∙ പടക്കം കൊളുത്തി പുറത്തേക്കെറിയരുത്. ഇത്തരത്തിൽ പടക്കം പൊട്ടിക്കുമ്പോൾ യാത്രക്കാർക്കു പരുക്കേൽക്കാൻ സാധ്യതയുണ്ട്.

∙ പടക്കവിൽപനയ്ക്കും ലൈസൻസ് നിർബന്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com