ADVERTISEMENT

കോട്ടായി ∙ ആലത്തൂർ മണ്ഡലം ലോക്സഭാ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. ഒരു മണിക്കൂറോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ പ്രസംഗം പ്രവർത്തകർക്ക് ആവേശമായി. മണ്ഡലം സെക്രട്ടറി ടി.എം.ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ, എംഎൽഎമാരായ പി.പി.സുമോദ്, കെ.പ്രേംകുമാർ, ആർജെഡി ജില്ലാ ഉപാധ്യക്ഷൻ എം.ശ്രീനാരായണൻ, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി എ.സലീംകുട്ടി, തെന്നിലാപുരം വാസുദേവൻ, രാമചന്ദ്രൻ, എ.അനിതാനന്ദൻ, ടി.കെ.ദേവദാസ്, കെ.പി.രവീന്ദ്രൻ, വി.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഛായാചിത്രം ചെമ്പൈ സുരേഷ് സീതാറാം യച്ചൂരിക്കു നൽകി. ചെമ്പൈ ഭാഗവതർ മതത്തിനും ജാതിക്കും അധീതമായി നിലപാടെടുത്ത മഹാനാണെന്നും അതിലൂടെ ഒട്ടേറെപ്പേർക്കു കർണാടക സംഗീതത്തിൽ അവസരം ലഭിച്ചതായും സീതാറാം യച്ചൂരി തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ അനുസ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com