ADVERTISEMENT

മണ്ണാർക്കാട് ∙ ചങ്ങലീരീയിൽ കാട്ടുപന്നിയിടിച്ചു മുച്ചക്ര വാഹനം മറിഞ്ഞു പരുക്കേറ്റ ഭിന്നശേഷിക്കാരനായ യുവാവിന്റെ കാലിൽ ശസ്ത്രക്രിയ നടത്തി. പൊമ്പ്ര കാരക്കാട് പുളിഞ്ചോണി മൊയ്തുവിന്റെ മകൻ ഇബ്രാഹിമിനെ (45) ആണു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.  സ്വാധീനക്കുറവുള്ള വലതുകാലിന്റെ തുടയെല്ലിനാണു പൊട്ടൽ. ശരീരത്തിൽ മുറിവുകളുമുണ്ട്.മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ഇന്റർനെറ്റ് കഫേ നടത്തുന്ന ഇബ്രാഹിം രാത്രി വീട്ടിലേക്കു പോകുന്നതിനിടെയാണു ചങ്ങലീരി പള്ളിപ്പടിക്കു സമീപത്തുവച്ച്, മുച്ചക്രവാഹനത്തിൽ കാട്ടുപന്നി ഇടിച്ചു വണ്ടി മറിഞ്ഞ് അപകടമുണ്ടായത്. ചങ്ങലീരി റോഡിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേൽക്കുന്ന നാലാമത്തെ ആളാണ് ഇബ്രാഹിം.

കാട്ടുപന്നി ഇടിച്ച  ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി ഡ്രൈവർക്ക് പരുക്ക്
മുടപ്പല്ലൂർ ∙ കാട്ടുപന്നി ഇടിച്ച ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ചു ഡ്രൈവർക്കു പരുക്ക്. ഓട്ടോറിക്ഷ ഡ്രൈവർ എരിമയൂർ സ്വദേശി അഷ്റഫിന് (50) ആണു പരുക്കേറ്റത്. അണയ്ക്കപ്പാറ - ചെല്ലുപടി റോഡിൽ ആലത്തൂർ വനം റേഞ്ച് ഓഫിസിനു സമീപം ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. പലഹാരങ്ങൾ ചായക്കടകളിൽ എത്തിച്ചുകൊടുക്കുന്ന ജോലിയാണ് അഷ്റഫിന്. പലഹാരം എടുക്കുന്നതിനായി മുടപ്പല്ലൂർ ഭാഗത്തേക്ക് പോകുമ്പോഴാണു കുറുകെ ഓടിയ കാട്ടുപന്നി ഓട്ടോറിക്ഷയിലിടിച്ചത്. നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിൽ ഇടിച്ചു നിന്നു. ഇടിയുടെ ശക്തിയിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. അഷ്റഫിനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com