ADVERTISEMENT

ആലത്തൂർ∙ കുഴൽക്കിണറുകളിൽ വെള്ളമില്ലാത്തത് മൂലം ആലത്തൂരിൽ ജലക്ഷാമം രൂക്ഷമായി. ഇരുനൂറോളം കുടുംബങ്ങൾ ശുദ്ധജലത്തിന് നെട്ടോട്ടമോടുകയാണ്. ഉയർന്ന പ്രദേശങ്ങളിലാണ് വെള്ളം ലഭിക്കാത്തത്. ഗായത്രിപ്പുഴ എടാംപറമ്പ് ശുദ്ധജല വിതരണ പദ്ധതിക്കു പുറമേ 35 ഓളം കുഴൽക്കിണർ പദ്ധതികൾ കൂടി പ്രവർത്തിപ്പിച്ചാണു ആലത്തൂർ പഞ്ചായത്തിൽ ജലവിതരണം നടത്തുന്നത്. ഇതിൽ പകുതിയോളം കുഴൽക്കിണറുകളിൽ നിന്ന് വെള്ളം ലഭിക്കുന്നില്ല. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കുഴൽക്കിണറിൽ ജലവിതാനം താഴുകയാണ്.

ഇത് പരിഹരിക്കുന്നതിനായി പൈപ്പുകൾ ഇറക്കി നോക്കിയിട്ടും വെള്ളം ലഭിച്ചില്ല. വാനൂർ, കീഴ്പാടം, മലമലമുക്ക്, പെരിങ്ങോട്ടുകുന്ന് മേഖലയിലാണ് വെളളം ലഭിക്കാത്തത്. കിണറുകളും കുളങ്ങളും വറ്റിയതോടെ ജലക്ഷാമം വർധിച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നാളെ മുതൽ ടാങ്കർലോറികളിൽ ജലവിതരണം നടത്തുമെന്ന് ആലത്തൂർ പഞ്ചായത്ത് അധ്യക്ഷ എ.ഷൈനി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com