ADVERTISEMENT

അയിരൂർ ∙ അഞ്ചാം തവണയും വിജയക്കൊടി പാറിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ വിമൽ. പഞ്ചായത്തിലെ 16ാം വാർഡായ തടിയൂരിൽ നിന്ന് 103 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.1995ൽ ഏഴാം വാർഡിൽ നിന്നാണ് ആദ്യമായി ജനവിധി തേടുന്നത്. സിപിഎമ്മിന്റെ പാർട്ടി ടിക്കറ്റിൽ. അന്ന് പാർട്ടിക്കാരിയല്ല.

അനുഭാവി മാത്രമായിരുന്നു. 240 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് വിജയിച്ചത്. പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പിലും പാർട്ടി ആദ്യം സ്ഥാനാർഥിയായി പരിഗണിച്ചതും ശ്രീജയെയാണ്. രണ്ടാം തവണ വിജയിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റായി.അയിരൂർ സ്റ്റേഡിയം നിർമാണം നടത്തി. കെ.സി.രാജഗോപാൽ എംഎൽഎയുടെ പൂർണ സഹകരണത്തോടെ പുതിയ ശുദ്ധജല പദ്ധതിക്കുള്ള സർവേ ആരംഭിച്ചു. 

അയിരൂരിനെ കഥകളി ഗ്രാമമാക്കി മാറ്റി. ഭവന പദ്ധതിയിലൂടെ 75 പേർക്ക് അന്ന് വീട് നിർമിച്ചു നൽകി ശ്രദ്ധേയായി. ഇത് മൂന്നാം തവണയും വിജയത്തിനുള്ള വഴികാട്ടിയായി. അന്നും രണ്ടര വർഷം പ്രസിഡന്റായി പഞ്ചായത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തി.  കഴിഞ്ഞ തവണ 16ാം വാർഡ് ജനറലായതിനാൽ പാർട്ടി നേതാക്കൾക്ക് മത്സരിക്കാൻ അവസരം നൽകി ഒഴിഞ്ഞു നിന്നു.

ഇത്തവണ വനിത സംവരണമായതോടെ പാർട്ടി നിർബന്ധ പ്രകാരം  സ്ഥാനാർഥിയായി. കഥകളിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിമൽ രാജാണ് ഭർത്താവ്. കെഎസ്ഇബി റിട്ട ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് ജനപ്രതിനിധിയായി ശോഭിക്കാൻ ഏറെ സഹായിച്ചതെന്ന് ശ്രീജ ഓർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com