ADVERTISEMENT

കുളനട ∙ വനിതകൾ ചേർന്ന് നടത്തിവന്ന സംഘക്കൃഷിയിലെ 600 വാഴകൾ കൊടുംചൂടിൽ ഒടിഞ്ഞുവീണു. കുലവാഴകളാണ് നശിച്ചത്. ഏതാനും ദിവസങ്ങൾകൂടി കഴിഞ്ഞാൽ വിളവെടുപ്പിനു പാകമായവയായിരുന്നു കുലകൾ. അച്ചൻകോവിലാറ്റിൽ നിന്നു മോട്ടർ ഉപയോഗിച്ചു മുടങ്ങാതെ വെള്ളമൊഴിച്ചിട്ടും മുകൾ ഭാഗം ഒടിഞ്ഞു വീഴുകയായിരുന്നു. അരോമ എന്ന പേരിൽ ഞെട്ടൂർ വടശേരിൽ കിഴക്കേതിൽ കലാകുമാരിയുടെ നേതൃത്വത്തിൽ ഫ്രജിസ, ഗീതാ രഘു, സന്തോഷ് എന്നിവർ ചേർന്നു നടത്തിയ നേന്ത്രവാഴക്കൃഷിക്കാണ് വ്യാപകനാശം.

ഡോ.പി.എ.സാജുദ്ദീന്റെ ഒന്നര ഏക്കറിലെ വാഴക്കൃഷിയും നശിച്ചിട്ടുണ്ട്. അച്ചൻകോവിലാറിന്റെ തീരത്തുള്ള 3.5 ഏക്കറിലാണ് ഇവരുടെ കൃഷിത്തോട്ടം. വാഴ കൂടാതെ പച്ചക്കറി,ഇഞ്ചി,കപ്പ,ചേന അടക്കം 4 വർഷമായി കൃഷി ചെയ്യുന്നുണ്ട്. മുൻ വർഷങ്ങളിലും വെള്ളം കയറിയും ജലക്ഷാമം മൂലവും കൃഷി നാശമുണ്ടായിരുന്നു. ഇത്തവണ ചൂട് കൂടിയ നവംബർ മുതൽ മോട്ടർ ഉപയോഗിച്ചു മുടങ്ങാതെ വെള്ളമൊഴിച്ചിരുന്നതാണ്. പിണ്ടിയുടെ പകുതി ഭാഗംവച്ചാണ് വാഴകളെല്ലാം ഒടിഞ്ഞുവീണത്. 4 ലക്ഷം രൂപയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com