ADVERTISEMENT

അടൂർ ∙ വാടകവീട്ടിൽ നിന്ന് 1.6 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കൊടുമൺ ചക്കാലമുക്കിൽ കിളിക്കൂടയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഏഴംകുളം പുതുമല സുബിൻ ഭവനിൽ വിപിൻ രാജാണ് (32) അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് അടൂർ എക്സൈസ് റേഞ്ച് സംഘം വാടക വീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

വിൽപനയ്ക്കായി പൊതികളാക്കിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ നേരത്തേയും കേസുകളുള്ളതായി എക്സൈസ് ഇൻസ്പെക്ടർ ബി.സഹീർഷ പറഞ്ഞു. പഴകുളത്തുള്ള വിൽപന സംഘത്തിൽ നിന്നാണ് വിപിൻ കഞ്ചാവ് വാങ്ങിയതെന്നാണ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com