ADVERTISEMENT

പത്തനംതിട്ട ∙ എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് കോന്നി മണ്ഡലത്തിൽ പര്യടനം നടത്തി. വള്ളിക്കോട് പഞ്ചായത്തിലെ നരിയാപുരത്ത് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. എസ്. ജയചന്ദ്രൻ അധ്യക്ഷനായി. പ്രമാടം, കോന്നി, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് വെട്ടൂരിൽ സമാപിച്ചു. ഇന്ന് ആറന്മുള മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ മെഴുവേലി പഞ്ചായത്തിലെ ഇലവുംതിട്ടയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം മാത്യു ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിയുടെ പന്തളം മണ്ഡല പര്യടനവും സ്വീകരണവും ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.വി.അരുൺ പ്രകാശ് ഉദ്ഘാടനം ചെയ്തു. കൊടുമൺ, ചക്കാലമുക്ക്, ഐക്കാട്, ഇടത്തിട്ട, ചന്ദനപ്പള്ളി, അങ്ങാടിക്കൽ, ഒറ്റത്തേക്ക് ജം‌ക്‌ഷൻ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com