ADVERTISEMENT

കോന്നി∙ താലൂക്കിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർക്ക് പോളിങ് സംബന്ധിച്ച സംശയ നിവാരണത്തിനായി നടത്തിയ പരിശീലന കേന്ദ്രത്തിൽ ഇന്നലെ എത്തിയ 80ൽ അധികം പേർക്ക് തപാൽവോട്ട് ചെയ്യാനായില്ല. പോസ്റ്റൽ ബാലറ്റ് ലഭ്യമാകാതിരുന്നതാണ് കാരണം. പരിശീലനത്തിനൊപ്പം ഇലക്‌ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് കൈപ്പറ്റാനും തപാൽ വോട്ട് ചെയ്യാനുമുള്ള സൗകര്യമാണ് കോന്നി എസ്എൻ സ്കൂളിൽ ആരംഭിച്ച കേന്ദ്രത്തിൽ ഒരുക്കിയിരുന്നത്.

ഇതിനായി 9.30 മുതൽ 11.30 വരെയും 1.30 മുതൽ 3.30 വരെയും ജീവനക്കാർക്ക് സമയം അനുവദിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നടക്കം ജീവനക്കാർ എത്തിയിരുന്നു. അവർക്ക് ആവശ്യമായ തപാൽ ബാലറ്റ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത് കൃത്യമായി ലഭിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. അതേസമയം, വോട്ട് ചെയ്യാൻ കഴിയാത്തവരുടെ ഫോൺ നമ്പർ ശേഖരിച്ചിട്ടുണ്ടെന്നും വോട്ട് ചെയ്യാനുള്ള ക്രമീകരണം അടുത്ത ദിവസങ്ങളിൽ ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

അറിയിപ്പെങ്കിലും ആകാമായിരുന്നു
പരിശീലനം 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. വിവിധ ദിവസങ്ങളിലായി 250ലധികം ജീവനക്കാർ എത്തി തപാൽവോട്ട് രേഖപ്പെടുത്തേണ്ടതുണ്ട്. ജില്ലയിൽ നിന്നുള്ള കുറച്ചുപേർക്ക് മാത്രമാണ് വോട്ട് ചെയ്യാനായത്. മറ്റു ജില്ലകളിൽ നിന്നുള്ളവർക്കുള്ള ബാലറ്റ് ലഭ്യമായില്ലെങ്കിൽ അറിയിപ്പു നൽകാമായിരുന്നെന്നും ഇതിനായി മറ്റൊരു ദിവസം കൂടി എത്തുന്നത് ഒഴിവാക്കാമായിരുന്നെന്നും ജീവനക്കാർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com