ADVERTISEMENT

റാന്നി ∙ പിടിഎയും പഞ്ചായത്തും നിരന്തരം ആവശ്യപ്പെട്ടിട്ടും നടപ്പാതയ്ക്കു കൈവരികൾ സ്ഥാപിക്കാതെ കെഎസ്ടിപിയും കരാർ കമ്പനിയും. റാന്നി വൈക്കം ഗവ. യുപി സ്കൂളിനു മുന്നിൽ വിദ്യാർഥികൾക്കു ഭീഷണിയാകുന്ന വിധത്തിൽ നടപ്പാത തുറന്നു കിടക്കുന്നതാണ് വിനയാകുന്നത്. കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ചപ്പോൾ സ്കൂളിന്റെ സ്ഥലം റോഡിനായി വിട്ടു കൊടുത്തിരുന്നു. സ്കൂളിന്റെ മുറ്റം തന്നെ നഷ്ടപ്പെടുത്തിയാണ് വികസനം സാധ്യമാക്കിയത്. സ്കൂളിനോടു ചേർന്നു വശത്ത് സംരക്ഷണഭിത്തി പണിതിരുന്നു. കൂടാതെ സ്കൂളിന്റെ മുന്നിലുള്ള കലുങ്കും പൊളിച്ചു പണിതിരുന്നു.

സംരക്ഷണഭിത്തിക്കു മുകളിലാണ് ടൈൽ പാകി നടപ്പാത നിർ‌മിച്ചിട്ടുള്ളത്. ഇതിന്റെ ഒരു വശം പാതയും എതിർ ഭാഗം സ്കൂളിനു മുന്നിലെ താഴ്ചയുള്ള ഭാഗവുമാണ്. വിദ്യാർ‌ഥികളുടെയും മറ്റു കാൽനടക്കാരുടെയും സുരക്ഷയ്ക്കായി നടപ്പാതയുടെ ഇരുവശത്തും കൈവരി സ്ഥാപിച്ചിരുന്നു. എന്നാൽ സ്കൂളിന്റെ മുറ്റത്തോടു ചേർന്ന കുറെ ഭാഗത്ത് കൈവരി സ്ഥാപിച്ചിട്ടില്ല. ഇതാണു ഭീഷണിയാകുന്നത്. കുട്ടികളും കാൽനട യാത്രക്കാരും സ്കൂളിന്റെ മുറ്റത്തേക്കു വീണ് അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്.

കൂടാതെ സ്കൂളിനു മുന്നിലെ കലുങ്കിൽ നിന്നുള്ള വെള്ളം 2 കെട്ടിടങ്ങൾക്കു മധ്യത്തിലൂടെയാണ് ഒഴുകി പിന്നിലുള്ള തിരുവാഭരണ പാതയിലെത്തുന്നത്. വെള്ളമൊഴുകിപ്പോകത്തക്ക വിധത്തിൽ സ്കൂളിന്റെ സ്ഥലത്ത് ഓട പണിതു നൽകിയിട്ടില്ല. ഇതുമൂലം സ്കൂളിന്റെ മുൻവശം ചെളിക്കുഴിയായി മാറുകയാണ്. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് താലൂക്ക് വികസനസമിതിയും നിർദേശിച്ചിരുന്നു. എന്നാൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ കെഎസ്ടിപി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com