ADVERTISEMENT

പത്തനംതിട്ട ∙ കോന്നിയിൽ നടന്ന തിരഞ്ഞെടുപ്പ് കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങവെ എൽഡിഎഫ് പ്രവർത്തകൻ വാഹനത്തിൽനിന്നു വീണു മരിച്ചു. വള്ളിക്കോട് കോട്ടയം കൊലപ്പാറ പ്ലാവിളപുത്തൻവീട്ടിൽ സി.ബി.റെജി (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15ന് കോന്നി – ചന്ദനപ്പള്ളി റോഡിൽ പൂങ്കാവ് അമ്മൂമ്മത്തോടിന് സമീപമായിരുന്നു അപകടം. ജീപ്പിൽ മുൻസീറ്റിന്റെ വശത്ത് ഇരിക്കുകയായിരുന്ന റെജി റോഡിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. അവിവാഹിതനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com