ADVERTISEMENT

ആറന്മുള ∙ ഒരാളുടെ പേര് വോട്ടർപട്ടികയിൽ രണ്ടിടത്ത് വന്ന സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. ആറന്മുള പഞ്ചായത്ത് 97–ാം നമ്പർ ബൂത്തിലാണ് സംഭവം. ആറന്മുള കുളത്തിൽവീട് ശരൻ ചന്ദ്രന് (28) എതിരെയാണ് ആറന്മുള ഇൻസ്പെക്ടർ സി.കെ.മനോജ് കേസ് എടുത്തത്. വോട്ടർപട്ടികയിൽ 652, 807 എന്നീ ക്രമനമ്പരുകളിലാണ് യുവാവിന്റെ പേരുള്ളത്. നിയോജകമണ്ഡലം ഇലക്ടറൽ ഓഫിസറായ കോഴഞ്ചേരി തഹസിൽദാർക്ക് ലഭിച്ച പരാതി ആറന്മുള പൊലീസിനു കൈമാറിയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ കളവായി സത്യവാങ്മൂലം നൽകിയെന്ന കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ, ശരൻ 2 വർഷം മുൻപേ വോട്ടർപട്ടികയിൽ പേര് ചേർക്കുകയും തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. തിരിച്ചറിയൽ കാർഡ് സ്വീകരിക്കാൻ കഴിയാതെ വന്നതോടെ വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് കരുതിയാണ് വീണ്ടും അപേക്ഷ നൽകിയതെന്നാണ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com