ADVERTISEMENT

ഓമല്ലൂർ∙ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലെ അഞ്ചാം ഉത്സവത്തിന് 7 ആനകൾ അണിനിരന്ന ആറാട്ട് ഘോഷയാത്ര ഭക്തിയും ദൃശ്യഭംഗിയും പകർന്നു. പന്ന്യാലി കരയുടെ ഉത്സവമായിരുന്നു ഇന്നലെ. അറുകാലിയ്ക്കൽ സച്ചിദാനന്ദനും  25 കലാകാരന്മാരും അണിനിരന്ന പഞ്ചവാദ്യം ആയിരങ്ങളെ താള ലഹരിയിലാക്കി. വൈകിട്ട് മൂന്ന് മണിയോടെ ഉഷശ്രീ ശങ്കരൻ കുട്ടി, തിരുവല്ല ജയരാജൻ, പഞ്ചമത്തിൽ ദ്രോണ, കാളപ്പുത്തൻ കണ്ണൻ, പനയ്ക്കൽ നീലകണ്ഠൻ, പനയ്ക്കൽ നന്ദൻ, ആക്കാവിള വിഷ്ണുനാരായണൻ എന്നീ ആനകൾ നെറ്റിപ്പട്ടം കെട്ടി തിരുനടയിൽ എത്തി ദേവനെ വണങ്ങി.

തലയെടുപ്പിൽ മുൻപിലുള്ള ഉഷശ്രീ ശങ്കരൻ കുട്ടി ആന ദേവന്റെ തിടമ്പേറ്റി. അതോടെ മേളം മുഴങ്ങി.  ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയ ആയിരങ്ങൾ അതിനൊപ്പം താളം പിടിച്ചു. ഉഴവത്തു ക്ഷേത്രത്തിനു സമീപം അച്ചൻകോവിലാറ്റിലായിരുന്നു ആറാട്ട്. ഇന്ന് ഐമാലി കിഴക്ക് കരയുടെ ഉത്സവമാണ്. വർണാഭമായ ആറാട്ട് ഘോഷയാത്രയാണ് പ്രധാനം.

ഓമല്ലൂരിൽ ഇന്ന്
∙ശ്രീഭൂതബലി 9.00 ∙ഓട്ടൻ തുള്ളൽ 1.00 ∙ആറാട്ട് എഴുന്നള്ളത്ത്  3.00 ∙ അവാർഡ്ദാനം 4.50
∙ആറാട്ട് ഘോഷയാത്ര പുറപ്പാട് മതപ്രഭാഷണം 6.15 ∙നാഗസ്വരകച്ചേരി 8.00 
∙ആറാട്ട് തിരിച്ചുവരവ്  9.00 ∙ദേവി ചന്ദനയുടെ നൃത്തം 10.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com