ADVERTISEMENT

പത്തനംതിട്ട∙ വാഗമൺ മലനിര ഇനിയും കണ്ടെത്താത്ത ജൈവവൈവിധ്യത്തിന്റ അപൂർവ കലവറയെന്ന് തെളിയിച്ച് പുതിയ സസ്യത്തെ കണ്ടെത്തി സസ്യശാസ്ത്ര ഗവേഷകൻ. തുരുത്തിക്കാട് ബിഎഎം കോളജ് ബോട്ടണി അസിസ്റ്റന്റ് പ്രഫസർ ഡോ.എ.ജെ.റോബി, കോഴഞ്ചേരി സെന്റ് തോമസ് കോളജ് ബോട്ടണി ഗവേഷക രേവതി വിജയശർമ എന്നിവരാണ് കുറ്റിപ്പാണൽ വിഭാഗത്തിൽപെട്ട പുതിയ സസ്യം കണ്ടെത്തിയത്. ന്യൂസീലൻഡിൽ നിന്നുള്ള രാജ്യാന്തര പ്രസിദ്ധീകരണമായ ഫൈറ്റോ ടാക്സയുടെ പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചു. 

ലിറ്റ്സിയ വാഗമണിക എന്നാണ് ലൊറേസിയ കുടുംബത്തിലെ ഈ പുതിയ സസ്യത്തിന്റെ പേര്. സമുദ്ര നിരപ്പിൽനിന്ന് 1000 മീറ്റർ ഉയരമുള്ള നിത്യഹരിത വനപ്രദേശത്താണ് ഇതു കണ്ടെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com