ADVERTISEMENT

ആറ്റിങ്ങൽ∙ പിടികൂടിയ വാഹനം ജാമ്യത്തിൽ ഇറക്കുന്നതിന് സ്റ്റേഷനിലെത്തിയ നഗരസഭ കൗൺസിലറെ ആറ്റിങ്ങൽ സ്റ്റേഷനിലെ ജൂനിയർ എസ്ഐ തല്ലിച്ചതച്ചതായി പരാതി. മേലുദ്യോഗസ്ഥരടക്കം നോക്കി നിൽക്കെ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം . പാർവ്വതീപുരം വാർഡ് കൗൺസിലർ നിധിനാണ് (25)  മർദനമേറ്റത്. കൗൺസിലറുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും പരാതിയിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇരുന്നൂറോളം സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.

പ്രതിഷേധം ശക്തമായതോടെ ആറ്റിങ്ങൽ ഡിവൈഎസ്പി ഹരിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി . കൗൺസിലറെ മർദിച്ച ജൂനിയർ എസ് ഐ ജ്യോതിഷിനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക, , നഗരസഭ അധ്യക്ഷ എസ് കുമാരി , മുൻ ചെയർമാൻ എം പ്രദീപ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ രാമു. എം മുരളി, ദേവരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com