ADVERTISEMENT

തിരുവനന്തപുരം ∙ കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ഇവരോട് തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ ഇ.ഡി. ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചു നോട്ടിസ് നൽകി. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാർ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗോപകുമാർ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളിൽ ചിലർ, മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർക്കാണ് നോട്ടിസ് നൽകിയത്. എൻ.ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്.

പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാറിനു 17 ലക്ഷം രൂപയുടെ വായ്പയുണ്ട്. ഗോപകുമാറിനു 2 കോടിയിലേറെ രൂപയുടെ പ്രതിമാസ നിക്ഷേപ പദ്ധതി (‌എംഡിഎസ്) വായ്പ കുടിശികയുണ്ട്. ഒരേ ഭൂമി തന്നെ ഒന്നിലധികം ചിട്ടികൾക്ക് ഈട് വച്ചാണ് 2 കോടിയിലേറെ രൂപ എംഡിഎസ് പിടിച്ചതെന്ന് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com