ADVERTISEMENT

പാലോട്∙ മഹാത്മാഗാന്ധിയുടെ 76 ാമത് രക്തസാക്ഷിത്വത്തിന്റെ  ഭാഗമായി കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പി.എസ്.നാരായണൻകുട്ടി, നജിം, അനസ്, ജയൻ, അജിതാ ബീഗം, എസ്.ജി. കുമാർ, വിൽസൺ കോളജ്, അരുൺ ജൂഡ്, മാത്യു ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
നെടുമങ്ങാട്∙ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിൽ ഗാന്ധി സ്മൃതി, ദേശ ഭക്തി ഗാനം, സർവ മത പ്രാർഥന എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥി അമർനാഥ് ഗാന്ധിജിയുടെ വേഷമണിഞ്ഞു. മാനേജർ ജി.എസ്.സജികുമാർ, പ്രിൻസിപ്പൽ എസ്.സിന്ധു എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗമാണ് നേതൃത്വം നൽകിയത്.
ഉമ്മൻചാണ്ടി സ്മൃതി സമിതിസംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ചെല്ലാംകോട് പുന്നമൂട് മുരുക വിലാസത്തിൽ കാഴ്ച നഷ്ടപ്പെട്ട പ്രസന്നയെയും കാൻസർ ബാധിതനായ ആദിത്യനെയും സന്ദർശിച്ച്, സമിതി സ്വരൂപിച്ച സാമ്പത്തിക സഹായം കൈമാറി. കെ.ജെ.ബിനു, കരിപ്പൂർ സതീഷ് കുമാർ, മന്നൂർക്കോണം താജുദ്ദീൻ, നെടുമങ്ങാട് വിജയൻ എന്നിവർ പങ്കെടുത്തു.

ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം.
ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം.

മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.

ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീർ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ അജയകുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയിൽ, ഗാന്ധിജി അനുസ്മരണവും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. അനുസ്മരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടംപള്ളി സനൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മൂഴി എസ്.സുനിൽ അധ്യക്ഷത വഹിച്ചു. ഡിസിസി മെംബർ കെ.ശേഖരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇര്യനാട് രാമചന്ദ്രൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമി മൂഴി, സിറാസ് ബാബു കവിരാജപുരം എന്നിവർ നേതൃത്വം നൽകി. മൂഴി മണ്ഡലത്തിന്റെ വിവിധ ബൂത്തുകളിലും ബൂത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

പനവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണ യോഗവും നടത്തി.കോൺഗ്രസ് മുക്കോല വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുല്ലശ്ശേരി ജംക്‌ഷനിൽ ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.കോൺഗ്രസ് കരകുളം ചേനാംകോട്, കെൽട്രോൺ ജംക്‌ഷൻ ബൂത്ത് കമ്മിറ്റികളിലും രക്തസാക്ഷിത്വ ദിനം ആചരിച്ചു. വെള്ളനാട്∙ മഹാത്മ ഗാന്ധിജി രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് വെള്ളനാട് മണ്ഡലം കമ്മിറ്റി സ്നേഹ സ്പർശം പരിപാടി സംഘടിപ്പിച്ചു. ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ്.വിമൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, പി.ബിന്ദുലേഖ, സുരേഷ് വെള്ളനാട്, കെ‌ാങ്ങണം മനു, ജി.പി.അനിൽ കുമാർ, വാളിയറ രാജേഷ്, മാലിക്കോണം ബിനു, നന്ദൻ എന്നിവർ പങ്കെടുത്തു.


ആര്യനാട്∙ കോൺഗ്രസ്‌ ആര്യനാട് മണ്ഡലം കമ്മിറ്റി പാലം ജംക്‌ഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ്‌ പുളിമൂട്ടിൽ ബി.രാജീവൻ നേതൃത്വം നൽകി.
കാട്ടാക്കട ∙ കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.സി.ആർ.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ അധ്യക്ഷനായി. സത്യദാസ് പൊന്നെടുത്തകുഴി,ആർ.എസ്.സജീവ്,ആർ.സുരേന്ദ്രൻ നായർ,പഞ്ചായത്ത് അംഗം യു.ബി.അജിലാഷ് മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി എസ്.ഷീജ,സേവാദൾ വനിത വിഭാഗം ജില്ല പ്രസിഡന്റ് എസ്.ഫസീല എന്നിവർ പ്രസംഗിച്ചു.
തൊളിക്കോട്∙ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സർവ മത പ്രാർഥനയോടെ ഗാന്ധി അനുസ്മരണം നടത്തി യൂത്ത് കോൺഗ്രസ്‌ തൊളിക്കോട് മണ്ഡലം കമ്മിറ്റി. 
സംസ്ഥാന സെക്രട്ടറി റമീസ് ഹുസൈൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷൈൻ പുളിമൂട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിൽ സെലക്‌ഷൻ കിട്ടിയ മുനീർ മസൂദിനെ ആദരിച്ചു. കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ മലയടി പുഷ്പംഗദൻ, ഡിസിസി അംഗം മുബാറക് സിദ്ദിഖ്, കോൺഗ്രസ്‌ ബ്ലോക്ക്‌ ജന:സെക്രട്ടറി കെ.എൻ. അൻസർ, തൊളിക്കോട് ഷാൻ, അസ്‌ലം തേവൻപാറ, അഖിൽ ദിലീപ്, അബു ത്വാലിബ്‌, റാഷിദ്‌ ഇരുത്തല, എൻ.വി.കെ. ഫൈസൽ, റോജി ഐസക്, അനന്തു മലയടി, പ്രണവ് തച്ചൻകോട്, അഖിലേഷ് ചന്ദ്രൻ, അശ്വിൻ തച്ചൻകോട്, സജീദ് മാങ്കാവ്, അഫ്സൽ വിനോബ, ഷബീബ് ബഷീർ എന്നിവർ പ്രസംഗിച്ചു.

തൊളിക്കോട്∙ കോൺഗ്രസ്‌ പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി രക്തസാക്ഷി ദിനം ആചരിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. മുൻ ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, മണ്ഡലം പ്രസിഡന്റ് പി.എസ്. അനിൽ കുമാർ, മുബാറക് സിദ്ദിഖ്‌, എസ്. രഘുനാഥൻ, ചെറുവക്കോണം സത്യൻ, കാരയ്ക്കൻതോട് രമേശൻ എന്നിവർ പ്രസംഗിച്ചു.

വിതുര∙ കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ഗാന്ധി പ്രതിമയിലും ചിത്രത്തിലും ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൽ.കെ. ലാൽ റോഷിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എം. നസീർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.എസ്. അജീഷ് നാഥ്‌, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. സെൽവം, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ മണ്ണറ വിജയൻ, കൃഷ്ണൻ നായർ, സുനിൽ കുമാർ, ചരുവിള രാജു, റോബിൻസൺ, തോട്ടുമുക്ക് അൻഷാദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com