ADVERTISEMENT

തിരുവനന്തപുരം∙ അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തെപ്പറ്റി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ പൊലീസ്.  ഡോൺബോസ്കോ എന്ന ഇമെയിൽ ഐഡിയിൽ നിന്ന് അന്യഗ്രഹജീവികളെക്കുറിച്ചുള്ള പരാമർശങ്ങളടങ്ങുന്ന സന്ദേശങ്ങൾ ആര്യയ്ക്കു വന്നിരുന്നു. ഡോൺബോസ്കോ എന്ന മെയിൽ ഐഡി  നവീൻ തോമസ് ഉണ്ടാക്കിയ വ്യാജ ഐഡിയാണെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാൽ ഇപ്പോൾ തെളിയുന്നത് ഇൗ ഇമെയിൽ ആര്യയുടേതായിരുന്നിരിക്കാം എന്നാണ്. സ്വന്തമായി ഇമെയിൽ വിലാസമുണ്ടാക്കി അതിൽ നിന്നു തനിക്കു തന്നെ ആര്യ ഇമെയിലുകൾ അയച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്.

ഇത്തരം മാനസികാവസ്ഥയുണ്ടാകാമെന്ന് ചില മാനസികാരോഗ്യവിദഗ്ധർ  സ്ഥിരീകരിച്ചുവെന്നും പൊലീസ് പറയുന്നു. സുഹൃത്തിന് ഇതിൽ നിന്ന് ആര്യ ഒരിക്കൽ മെയിൽ അയച്ചുവെന്നും  പൊലീസ് കണ്ടെത്തി. അസാധാരണമായ ചില വിശ്വാസരീതികളെപ്പറ്റിയുള്ള ആശയവിനിമയത്തിനാണ് വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.   അന്യഗ്രഹ ജീവിതമെന്ന സങ്കൽപം ആദ്യം പങ്കുവച്ചത് നവീൻ ആണെന്നും  പൊലീസ് സ്ഥിരീകരിച്ചു. ഒരു വൈദികനടക്കം അഞ്ച് സുഹൃത്തുക്കളെ തന്റെ വിചിത്ര ചിന്തകളുടെ ഭാഗമാക്കാൻ നവീൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു.അരുണാചൽ പ്രദേശിലെ ഗ്രാമങ്ങളിലെത്തി മൂവരും ധ്യാനത്തിൽ പങ്കെടുത്തിരുന്നെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com