തിരുവനന്തപുരം ജില്ലയിൽ ഇന്ന് (17-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙സംസ്ഥാനത്ത് കനത്ത ചൂടിനെത്തുടർന്ന് തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട്, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
വൈദ്യുതി മുടങ്ങും
കല്ലമ്പലം∙ഇലക്ട്രിക് സെക്‌ഷൻ പരിധിയിൽ വരുന്ന കിളിമാനൂർ,കല്ലമ്പലം 33 കെവി ലൈനിൽ പണികൾ നടക്കുന്നതിനാൽ നാളെയും മറ്റന്നാളും ഭാഗികമായി വൈദ്യുതി മുടങ്ങും.
തുല്യതാ പരീക്ഷ
വെള്ളറട∙ പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷനുമായി സഹകരിച്ച് നടത്തുന്ന പത്താം ക്ലാസ് , ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകളുടെ റജിസ്ട്രേഷൻ പെരുങ്കടവിള ബ്ലോക്കിൽ ആരംഭിച്ചു. വിവരങ്ങൾക്ക്:8137953301
കരിയർ ഗൈഡൻസ് ക്ലാസ്
വർക്കല∙ ശിവഗിരി സംരക്ഷണ സംഘവും സാരഥി സെന്റർ ഫോർ എക്സലൻസും ചേർന്ന് കരിയർ ഗൈഡൻസ് ആൻഡ് അവയർനസ് പ്രോഗ്രാം സംഘടിപ്പിക്കും. 21നു രാവിലെ 9 മുതൽ 4 വരെ ശിവഗിരി വട്ടപ്ലാമൂട് വിശ്വാസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ഫോൺ: 8921032062.