ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ: ബോധവൽക്കരണം ഇന്നുമുതൽ
Mail This Article
×
തിരുവനന്തപുരം∙ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വർധിച്ചുവരുന്നതിനാൽ പ്രധാനപ്പെട്ട 10 ബാങ്കുകളിലെ അക്കൗണ്ടുടമകൾക്കായി പൊലീസ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടി ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് പ്രധാനപ്പെട്ട ബാങ്കുകളിൽ സ്ഥിരമായി ഇടപാടുകൾ നടത്തുന്ന 1000 അക്കൗണ്ട് ഉടമകൾക്കു വേണ്ടിയാണ് ഇന്നത്തെ ആദ്യ ക്ലാസ്. ഓൺലൈൻ വഴിയാണ് യോഗം. മറ്റു ജില്ലകളിലും ഇതേ പരിപാടി പൊലീസ് ചെയ്യുന്നുണ്ട്. 2023ൽ മാത്രം കേരളത്തിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ 201. 79 കോടി രൂപയും രാജ്യത്തു നിന്ന് 7488.64 കോടിയുമാണ് നഷ്ടമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.