തിരുവനന്തപുരം ജില്ലയിൽ ഇന്ന് (20-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഹജ് പഠന ക്ലാസ് ഇന്ന്
കല്ലറ∙ തോട്ടുംപുറം ജമാഅത്തിന്റെ ഹജ് പഠന ക്ലാസും യാത്രയയപ്പും ഇന്ന് . രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് ക്ലാസ്. തിരുവല്ലം യൂസുഫ് ഉദ്ഘാടനം ചെയ്യും. കടയ്ക്കൽ എം.അബ്ദുൽ റഷീദ് മൗലവി ക്ലാസ് നയിക്കും.
ലഹരി വിരുദ്ധ സെമിനാർ
നെയ്യാറ്റിൻകര ∙ നെല്ലിമൂട് മുലയൻതാന്നി ദേവീ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി അയ്യപ്പ സേവാ സംഘം ലഹരി വിരുദ്ധ സെമിനാർ നടത്തി. കേരള ലഹരി നിർമാർജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഓഡിറ്റർ വി.മനോജ് കുമാർ അധ്യക്ഷനായി. പ്രസിഡന്റ് എം.പൊന്നയ്യൻ, നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്.കെ.അനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഡി.കെ.ശശിധരൻ, നെല്ലിമൂട് രാജേന്ദ്രൻ, വി.വിനു കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കാരുണ്യ സെന്റർ : ഒഴിവുകളിൽ അപേക്ഷിക്കാം
തിരുവനന്തപുരം∙ ഉള്ളൂർ കാരുണ്യ ഗൈഡൻസ് സെന്ററിൽ നഴ്സ്, ഓഫിസ് അസിസ്റ്റന്റ് കം അക്കൗണ്ടന്റ്, കൗൺസിലർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി മേയ് 5. ഫോൺ നമ്പർ: 8606445543.