ADVERTISEMENT

തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങും: തിരുവനന്തപുരം ∙ വേനൽചൂട് ഉയരുന്നതിന് ഒപ്പം ശുദ്ധജലക്ഷാമവും രൂക്ഷമായ നഗരത്തിൽ നാലു ദിവസം ജലവിതരണം മുടങ്ങും. ഈ മാസം 30 വരെയാണ് ജല വിതരണം മുടങ്ങുക. അരുവിക്കരയിൽ നിന്ന് മൺവിളയിലേക്ക് പോകുന്ന പൈപ്പിലെ പൊട്ടൽ പരിഹരിക്കാനായി നടത്തുന്ന അറ്റകുറ്റപ്പണിയെ തുടർന്നാണ് ജലവിതരണം തടസ്സപ്പെടുന്നത്. 

കുട്ടിക്കൂട്ടം ഇന്ന്
തിരുവനന്തപുരം ∙   പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കുട്ടികളുടെയും വനിതകളുടെയും കൂട്ടായ്മ കുട്ടിക്കൂട്ടം ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബാൾ കോർട്ടിൽ നടക്കും. രാവിലെ 10 ന് കുട്ടികളോടൊത്ത് മാമ്പഴസദ്യ ഉണ്ണാൻ സ്ഥാനാർഥികളായ രാജീവ് ചന്ദ്രശേഖർ, ഡോ. ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ എന്നിവരുണ്ടാകും. മുൻ മന്ത്രി ആൻ്റണി രാജു ചടങ്ങ് ഉദ്ഘാടനം ചെയ്യും. കിംസ് ഹെൽത്ത് സിഇഒ രശ്മി ആയിഷ,  ഡോ.ജി.വി.ഹരി എന്നിവർ പ്രസംഗിക്കും.

ആലിപ്പഴം അവധിക്കാല ക്യാംപ്
കഴക്കൂട്ടം∙ കാര്യവട്ടം ഗവ യുപി സ്കൂളിൽ ആലിപ്പഴം എന്ന പേരിൽ അവധിക്കാല ക്യാംപ് സംഘടിപ്പിക്കുന്നു.മാജിക് , നാടകക്കളരി , ഫൺ വിത്ത് ഇംഗ്ലിഷ്, ഓറിഗാമി നാടൻ പാട്ട് എന്നീ ഇനങ്ങളാണ് ക്യാംപിൽ ഉണ്ടാവുക. മജിഷ്യൻ ഷാജു കടയ്ക്കൽ , കേരള പൊലീസ് ജനമൈത്രി നാടകങ്ങളുടെ സംവിധായകൻ അനിൽ കാരേറ്റ് , ദേശീയ അധ്യാപക അവാർഡ് ജേതാവ് ജോസ് ഡി സുജീവ് , പ്രശാന്ത് വെമ്പായം , പി.സി. ദിവാകരൻ എന്നിവർ ക്ലാസ് നയിക്കും. 29 മുതൽ മേയ് 3 വരെയാണ് ക്യാംപ്

അയിരൂർ സ്കൂളിൽ വർണക്കൂടാരം പദ്ധതി
വർക്കല∙ അയിരൂർ ഗവ.യുപി സ്കൂളിൽ പ്രീപ്രൈമറി വർണക്കൂടാരം പദ്ധതിക്കു അനുമതി ലഭിച്ചതായി സ്കൂൾ അധികൃതർ. കുട്ടികൾക്കായി 13 പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതി പാലോട് യൂണിറ്റ് സമ്മേളനം 30ന്
പാലോട്∙ വ്യാപാരി വ്യവസായി ഏകോപന സമിതി പാലോട് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും ഭരണ സമിതി തിരഞ്ഞെടുപ്പും 30ന് രാവിലെ 9മണിമുതൽ പാലോട് വൃന്ദാവനം കൺവൻഷൻ സെന്ററിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് എച്ച്. അഷറഫിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ വരണാധികാരി ആയിരിക്കും. അന്നേദിവസം ഉച്ചവരെ യൂണിറ്റ് പരിധിയിൽ കട മുടക്കമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഉഷ്ണതരംഗ മുന്നറിയിപ്പ്
പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. പകൽ 11നും ഉച്ചയ്ക്ക് 3നും ഇടയിൽ ചൂട് ഉയരാൻ സാധ്യത. ഈ സമയം പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com