ADVERTISEMENT

തിരുവനന്തപുരം∙ അന്തരിച്ച കോൺഗ്രസ്സ് നേതാവും,മുൻ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന  വി.വി പ്രകാശിന്റെ ഓർമയ്ക്കായി ചർക്ക ഏർപ്പെടുത്തിയ സദ്ഭാവനാ പുരസ്കാരം ഈ വർഷം പ്രശസ്ത സിനിമാ താരവും എഴുത്തുകാരനുമായ രമേഷ് പിഷാരടിക്ക് നൽകുമെന്ന് ചർക്ക ചെയർമാൻ റിയാസ് മുക്കോളി അറിയിച്ചു.

ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ വർഷം മുതൽ ഇരുപത്തിഅയ്യായിരം രൂപയും പുരസ്കാരത്തോടൊപ്പം നൽകുന്നുണ്ട് എന്ന് ചർക്ക ഭാരവാഹികൾ അറിയിച്ചു. ചർക്ക സംഘടിപ്പിക്കുന്ന മൂന്നാമത് വി.വി. പ്രകാശ് അനുസ്മരണ യോഗത്തിൽ വെച്ച് പുരസ്കാരം കൈമാറും. ആദ്യ പുരസ്കാരം നജീബ് കാന്തപുരം എംഎൽഎയ്ക്കും രണ്ടാമത് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മേനോനുമാണ് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com