ADVERTISEMENT

വർക്കല∙ വർക്കല–ഇടവ റോഡിലുള്ള പുന്നമൂട് ജംക്‌ഷൻ റെയിൽവേ ഗേറ്റിനു മുന്നിലെ ഗതാഗക്കുരുക്കിനു പരിഹാരമില്ല. റെയിൽവേ ഗേറ്റ് മറികടക്കാനുള്ള ഓട്ടപ്പാച്ചിലിൽ ഒട്ടേറെ  അപകടങ്ങൾ ഈ ഭാഗത്തുണ്ടായി.  കഴിഞ്ഞു.ഇതിനു പരിഹാരമായി മേൽപാലം വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.  വർക്കല റെയിൽവേ സ്റ്റേഷൻ മുതൽ ഇടവ പഞ്ചായത്ത് ഓഫിസ് വരെ 5 ഗേറ്റുകളാണ് നിലവിലുള്ളത്. 

കൊല്ലത്തേക്കു ഒരു ട്രെയിൻ കടന്നുപോകുമ്പോൾ ഏതാണ്ട് ഒരേസമയം തന്നെ ഈ ഗേറ്റുകളെല്ലാം അടയും. തിരിച്ചു കൊല്ലത്ത് നിന്നു ട്രെയിനുകൾ കടന്നുവരുമ്പോൾ സമാനമായ സ്ഥിതിയാണുള്ളത്. പുന്നമൂടിനു പുറമേ ഇടവ പഞ്ചായത്ത് അതിർത്തിയിലെ ജനതാമുക്കിലും ഇടവ ജംക്‌ഷനിലും മേൽപാലം നിർമാണത്തിനു പദ്ധതി നിലവിലുണ്ട്. പുന്നമൂട്ടിൽ കല്ലിടലും പിന്നാലെ സ്ഥലം ഏറ്റെടുപ്പ് നടപടികളും വരെ പുരോഗമിക്കുന്നുവെന്നാണ് പലപ്പോഴും ലഭിക്കുന്ന മറുപടി. 

ഇടവ ജംക്ഷനിലെ സ്ഥലം ഏറ്റെടുപ്പ് തർക്കങ്ങൾ കോടതി കയറി. ലോക്സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുൻപ് കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങിൽ ജനതാമുക്കിലും ഇടവയിലും പാലം നിർമാണ ഉദ്ഘാടനം നടന്നെങ്കിലും തുടർ നടപടികളെപ്പറ്റി വ്യക്തതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com