ADVERTISEMENT

വേലൂർ ∙ കുറുമാൽ മിച്ചഭൂമിയിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. ഇൗ സാധ്യതയെ പിന്തുടർന്നാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന കുരിശിങ്കൽ ഡെന്നി (45)യുടേതെന്നു സംശയിക്കുന്ന 5 ദിവസം പഴക്കമുള്ള മൃതദേഹമാണ് തിങ്കൾ വൈകിട്ടോടെ കണ്ടെത്തിയത്. 

ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ ഡെന്നിയുടെ മുഖത്തും കഴുത്തിനും പരുക്കുകളുണ്ടന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കിടന്നിരുന്ന വീടിന്റെ പിറകുവശത്തുനിന്ന് രക്തം പുരണ്ട നിലയിൽ വടിയും കണ്ടെടുത്തിട്ടുണ്ട്. ഡെന്നി 5 വർഷമായി ഇവിടെ ഒറ്റയ്ക്കാണു തമാസിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com