ADVERTISEMENT
ഇരിങ്ങാലക്കുട∙ ദേശീയപാത തൃശൂർ അങ്കമാലി റോ‍ഡിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. തെക്കുംകര സ്വദേശി വെഞ്ഞനപ്പിള്ളി വീട്ടിൽ ഷാഹുലിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ബൈക്കിൽ ഇരുകൈകളും വിട്ട് റോഡിൽ അഭ്യാസം തുടർന്നത് മറ്റുവാഹനങ്ങൾക്കു തടസ്സമായി. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടർ വാഹനവകുപ്പ് ബൈക്ക് ഉടമയെ പിടികൂടുകയായിരുന്നു. ജോയിന്റ് ആർടിഒ കെ.എ. രാജുവാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com