ADVERTISEMENT

വെറ്റിലപ്പാറ ∙ ആൾമറയില്ലാത്ത കിണറിൽ വീണ മാൻകുട്ടിയെ പുറത്തെടുക്കാൻ പോകാൻ വാഹനമില്ലാതെ വനം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആർആർടി വിഭാഗം വെട്ടിലായി. ഇന്നലെ രാവിലെ 7.30 ന് വെളുത്തമണ്ണിൽ സെബാസ്റ്റ്യന്റെ കിണറിലാണ് ഒരു വയസ്സു പ്രായമുള്ള മാൻകുട്ടി വീണത്. 

 വീട്ടുടമ കൊന്നക്കുഴി വനം വകുപ്പ് ഓഫിസിൽ വിവരം നൽകി. ഉടൻ ജീവനക്കാർ എത്തിയെങ്കിലും ആഴമുള്ള കിണറിൽ നിന്നു മാനിനെ പുറത്തെടുക്കുന്നതിന്   ഉപകരണങ്ങൾ ഇല്ലായിരുന്നു. ജീവനക്കാർ ചാലക്കുടി വനം വകുപ്പ് ആർആർടി വിഭാഗത്തിനു വിവരം കൈമാറി.

ആർആർടി വിഭാഗം ഉപയോഗിക്കുന്ന ഫയർ റസ്പോണ്ടർ, ക്യാമ്പർ തുടങ്ങിയ 2 വാഹനങ്ങളുടെ ഫിറ്റ്നസ്, ഇൻഷൂറൻസ് കാലാവധി കഴിഞ്ഞതിനാൽ പുറത്തിറക്കാനായില്ല.  ആർആർടി വിഭാഗത്തിനു പകരം വാഹനങ്ങളുമില്ല. സ്വകാര്യ വാഹനത്തിലാണു ജീവനക്കാർ എത്തിയത്. അതിനാൽ 12 മണിയോടെയാണു മാനിനെ കരകയറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com