ADVERTISEMENT

അതിരപ്പിള്ളി∙ ആദിവാസി ഊരുകളിലേക്കുള്ള അനധികൃത പ്രവേശനം ഊരുകൂട്ടം കൂടി നിരോധിച്ചു. പഞ്ചായത്തിലെ വാഴച്ചാൽ, പെരിങ്ങൽകുത്ത്, പെരുമ്പാറ ഊരുകളിലാണ് തീരുമാനം നടപ്പാക്കിയത്.  ആദിവാസി സമൂഹത്തെ കേന്ദ്രീകരിച്ച് മദ്യ, ലഹരി വിൽപന വ്യാപകമായതിനെ തുടർന്നാണിത്. കച്ചവടക്കാർ ഫോൺ മുഖേന ഓർഡർ സ്വീകരിച്ച് ടാക്സി, സ്വകാര്യ വാഹനങ്ങളിൽ ഊരുകളിൽ നാലിരട്ടി വിലയ്ക്കു മദ്യം എത്തിച്ചുനൽകുന്നതായി പരാതിയുയർന്നിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒരുപോലെ ലഹരിക്ക് അടിമകളാകുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ മാറിയതോടെയാണ് പുറമേ നിന്നുള്ളവരുടെ പ്രവേശനം കർശനമായി നിരോധിച്ചതെന്നാണ് സൂചന.ആദിവാസികൾക്കിടയിൽ ആത്മഹത്യാ പ്രവണതയും അക്രമങ്ങളും പെരുകിയതായും പറയുന്നു. വനവിഭവങ്ങൾക്ക് തുച്ഛമായ വിലനൽകിയും പകരം മദ്യം നൽകിയും ചൂഷണം നടത്തുന്നതായും ആരോപണമുണ്ട്. കച്ചവടം കൂടുതലും റോഡിനു സമീപമുള്ള ഊരുകൾ കേന്ദ്രീകരിച്ചാണു നടന്നിരുന്നത്. 

വാൽപാറയിൽ നിന്ന് അതിർത്തി ചെക്ക് പോസ്റ്റ് കടത്തി മദ്യം ഊരിൽ എത്തിച്ചിരുന്നു. ചാലക്കുടി ഭാഗത്തു നിന്നു സ്ത്രീകളെ ഉപയോഗപ്പെടുത്തി മദ്യക്കച്ചവടക്കാർ ബസുകളിൽ മദ്യം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതും പതിവാണ്.ചാലക്കുടിയിൽ നിന്ന് അതിരപ്പിളളി പൊലീസ് സ്റ്റേഷൻ, പിള്ളപ്പാറ എക്സൈസ് ചെക്ക്പോസ്റ്റ്, വാഴച്ചാൽ വനം ചെക്ക് പോസ്റ്റ് തുടങ്ങിയ പരിശോധന കേന്ദ്രങ്ങൾ മറികടന്നാണ് ആദിവാസി സങ്കേതങ്ങളിലേക്കു മദ്യം ഒഴുകുന്നത്. ലഹരിവ്യാപനത്തെക്കുറിച്ച് അധികൃതർക്കു വിവരം നൽകിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ഊരുകൂട്ടം ചേർന്ന് ഊരുകളിലേക്കുള്ള അനധികൃത പ്രവേശനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് ഊരുമൂപ്പന്മാർ അറിയിച്ചു. മറ്റു 11 ഊരുകളിലും അനധികൃത പ്രവേശനം വൈകാതെ നിരോധിക്കുമെന്നാണു കരുതുന്നത്.അതിരപ്പിള്ളി∙ ആദിവാസി ഊരുകളിലേക്കുള്ള അനധികൃത പ്രവേശനം ഊരുകൂട്ടം കൂടി നിരോധിച്ചു. പഞ്ചായത്തിലെ വാഴച്ചാൽ, പെരിങ്ങൽകുത്ത്, പെരുമ്പാറ ഊരുകളിലാണ് തീരുമാനം നടപ്പാക്കിയത്.

   ആദിവാസി സമൂഹത്തെ കേന്ദ്രീകരിച്ച് മദ്യ, ലഹരി വിൽപന വ്യാപകമായതിനെ തുടർന്നാണിത്. കച്ചവടക്കാർ ഫോൺ മുഖേന ഓർഡർ സ്വീകരിച്ച് ടാക്സി, സ്വകാര്യ വാഹനങ്ങളിൽ ഊരുകളിൽ നാലിരട്ടി വിലയ്ക്കു മദ്യം എത്തിച്ചുനൽകുന്നതായി പരാതിയുയർന്നിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒരുപോലെ ലഹരിക്ക് അടിമകളാകുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ മാറിയതോടെയാണ് പുറമേ നിന്നുള്ളവരുടെ പ്രവേശനം കർശനമായി നിരോധിച്ചതെന്നാണ് സൂചന.ആദിവാസികൾക്കിടയിൽ ആത്മഹത്യാ പ്രവണതയും അക്രമങ്ങളും പെരുകിയതായും പറയുന്നു. വനവിഭവങ്ങൾക്ക് തുച്ഛമായ വിലനൽകിയും പകരം മദ്യം നൽകിയും ചൂഷണം നടത്തുന്നതായും ആരോപണമുണ്ട്. കച്ചവടം കൂടുതലും റോഡിനു സമീപമുള്ള ഊരുകൾ കേന്ദ്രീകരിച്ചാണു നടന്നിരുന്നത്. വാൽപാറയിൽ നിന്ന് അതിർത്തി ചെക്ക് പോസ്റ്റ് കടത്തി മദ്യം ഊരിൽ എത്തിച്ചിരുന്നു. ചാലക്കുടി ഭാഗത്തു നിന്നു സ്ത്രീകളെ ഉപയോഗപ്പെടുത്തി മദ്യക്കച്ചവടക്കാർ ബസുകളിൽ മദ്യം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതും പതിവാണ്.ചാലക്കുടിയിൽ നിന്ന് അതിരപ്പിളളി പൊലീസ് സ്റ്റേഷൻ, പിള്ളപ്പാറ എക്സൈസ് ചെക്ക്പോസ്റ്റ്, വാഴച്ചാൽ വനം ചെക്ക് പോസ്റ്റ് തുടങ്ങിയ പരിശോധന കേന്ദ്രങ്ങൾ മറികടന്നാണ് ആദിവാസി സങ്കേതങ്ങളിലേക്കു മദ്യം ഒഴുകുന്നത്.

ലഹരിവ്യാപനത്തെക്കുറിച്ച് അധികൃതർക്കു വിവരം നൽകിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ഊരുകൂട്ടം ചേർന്ന് ഊരുകളിലേക്കുള്ള അനധികൃത പ്രവേശനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് ഊരുമൂപ്പന്മാർ അറിയിച്ചു. മറ്റു 11 ഊരുകളിലും അനധികൃത പ്രവേശനം വൈകാതെ നിരോധിക്കുമെന്നാണു കരുതുന്നത്.അതിരപ്പിള്ളി∙ ആദിവാസി ഊരുകളിലേക്കുള്ള അനധികൃത പ്രവേശനം ഊരുകൂട്ടം കൂടി നിരോധിച്ചു. പഞ്ചായത്തിലെ വാഴച്ചാൽ, പെരിങ്ങൽകുത്ത്, പെരുമ്പാറ ഊരുകളിലാണ് തീരുമാനം നടപ്പാക്കിയത്. ആദിവാസി സമൂഹത്തെ കേന്ദ്രീകരിച്ച് മദ്യ, ലഹരി വിൽപന വ്യാപകമായതിനെ തുടർന്നാണിത്. കച്ചവടക്കാർ ഫോൺ മുഖേന ഓർഡർ സ്വീകരിച്ച് ടാക്സി, സ്വകാര്യ വാഹനങ്ങളിൽ ഊരുകളിൽ നാലിരട്ടി വിലയ്ക്കു മദ്യം എത്തിച്ചുനൽകുന്നതായി പരാതിയുയർന്നിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒരുപോലെ ലഹരിക്ക് അടിമകളാകുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ മാറിയതോടെയാണ് പുറമേ നിന്നുള്ളവരുടെ പ്രവേശനം കർശനമായി നിരോധിച്ചതെന്നാണ് സൂചന.ആദിവാസികൾക്കിടയിൽ ആത്മഹത്യാ പ്രവണതയും അക്രമങ്ങളും പെരുകിയതായും പറയുന്നു.

വനവിഭവങ്ങൾക്ക് തുച്ഛമായ വിലനൽകിയും പകരം മദ്യം നൽകിയും ചൂഷണം നടത്തുന്നതായും ആരോപണമുണ്ട്. കച്ചവടം കൂടുതലും റോഡിനു സമീപമുള്ള ഊരുകൾ കേന്ദ്രീകരിച്ചാണു നടന്നിരുന്നത്. വാൽപാറയിൽ നിന്ന് അതിർത്തി ചെക്ക് പോസ്റ്റ് കടത്തി മദ്യം ഊരിൽ എത്തിച്ചിരുന്നു. ചാലക്കുടി ഭാഗത്തു നിന്നു സ്ത്രീകളെ ഉപയോഗപ്പെടുത്തി മദ്യക്കച്ചവടക്കാർ ബസുകളിൽ മദ്യം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതും പതിവാണ്.ചാലക്കുടിയിൽ നിന്ന് അതിരപ്പിളളി പൊലീസ് സ്റ്റേഷൻ, പിള്ളപ്പാറ എക്സൈസ് ചെക്ക്പോസ്റ്റ്, വാഴച്ചാൽ വനം ചെക്ക് പോസ്റ്റ് തുടങ്ങിയ പരിശോധന കേന്ദ്രങ്ങൾ മറികടന്നാണ് ആദിവാസി സങ്കേതങ്ങളിലേക്കു മദ്യം ഒഴുകുന്നത്. ലഹരിവ്യാപനത്തെക്കുറിച്ച് അധികൃതർക്കു വിവരം നൽകിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ഊരുകൂട്ടം ചേർന്ന് ഊരുകളിലേക്കുള്ള അനധികൃത പ്രവേശനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് ഊരുമൂപ്പന്മാർ അറിയിച്ചു. മറ്റു 11 ഊരുകളിലും അനധികൃത പ്രവേശനം വൈകാതെ നിരോധിക്കുമെന്നാണു കരുതുന്നത്.അനധികൃത പ്രവേശനം നിരോധിച്ചത് വാഴച്ചാൽ, പെരിങ്ങൽകുത്ത്, പെരുമ്പാറ ഊരുകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com