ADVERTISEMENT

മലക്കപ്പാറ ∙ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ വൈകുന്നതായി പരാതി. 2018  മുതൽ ഉരുൾപ്പൊട്ടൽ ഭീഷണിയിൽ കഴിയുന്ന ആറോളം ആദിവാസി കുടുംബങ്ങളാണ് കഴിഞ്ഞ ദിവസം കുടിവെള്ള പൈപ്പ് പൊട്ടി മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് അപകട ഭീതിയിൽ കഴിയുന്നത്. 

ഏതാനും ദിവസങ്ങൾക്കു മുൻപുണ്ടായ മണ്ണൊലിപ്പിൽ വീടുകൾ അപകടാവസ്ഥയിലാണെന്ന വിവരം നൽകിയിട്ടും പട്ടികവർഗ വികസന വകുപ്പും പഞ്ചായത്തും അറിഞ്ഞമട്ടില്ലെന്നും ആക്ഷേപമുണ്ട്. വീടുകളുടെ ഇരുവശങ്ങളിലും മണ്ണിടിഞ്ഞ് അടിത്തറ ദുർബലമാണെന്ന് ഇവർ പറയുന്നു. ഉറവയെടുക്കുന്ന പാറയുടെ മുകളിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. സർക്കാർ കാടർ വിഭാഗത്തിലെ ആദിവാസി സമൂഹത്തെ പുനരധിവസിപ്പിച്ച ഈ ഊരിൽ 70ൽ അധികം കുടുംബങ്ങൾ താമസക്കാരായുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com