ADVERTISEMENT

അതിരപ്പിള്ളി ∙ തിരക്കേറിയ ചാലക്കുടി – അതിരപ്പിള്ളി റോഡിൽ കന്നുകാലികൾ അപകടഭീഷണിയാകുന്നു. വെറ്റിലപ്പാറ പാലത്തിലും സ്വകാര്യ പാർക്കിനുമിടയിലെ സംസ്ഥാന പാതയിലാണ് കന്നുകാലികൾ ഭീഷണിയായത്. റോഡരികിൽ നിൽക്കുന്ന തണൽമരത്തിൽ നിന്നു പഴുത്ത കായകൾ വീണു തുടങ്ങിയതോടെയാണ് ഇവയുടെ ശല്യം വർധിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. പ്ലാന്റേഷൻ തൊഴിലാളികൾ എസ്റ്റേറ്റിൽ അഴിച്ചുവിട്ടു വളർത്തുന്ന കാലികളാണിത്.

ഇവ റോഡിൽ തലങ്ങും വിലങ്ങും നടക്കുന്നത് പലപ്പോഴും വാഹനാപകടങ്ങൾക്ക് ഇടയാക്കാറുണ്ട്. പലവട്ടം ഇരുചക്ര വാഹന യാത്രികർ കാലികൾ റോഡിനു കുറുകെ കടക്കുമ്പോൾ തട്ടിവീണ് പരുക്കേറ്റതായും പറയുന്നു. 1 വർഷം മുൻപ് കാറിടിച്ച് ചത്ത പശുവിനെ പഞ്ചായത്ത് അധികൃതർ എത്തിയാണ് കുഴിച്ചു മൂടിയത്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കൃഷിയിടങ്ങളിലും യാത്രക്കാരുടെ ജീവനും ഭീഷണിയായ കാലിക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com