ADVERTISEMENT

ചാലക്കുടി ∙ കലാഭവൻ മണിയുടെ എട്ടാമത് അനുസ്മരണം - ചിരസ്മരണ 6 ന് 5നു കലാഭവൻ മണി പാർക്കിൽ നടത്തും. സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കലാഭവൻ മണിയുടെ പേരിൽ നൽകുന്ന, മിമിക്രി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം (15,000 രൂപ) ജോസഫ് വിൽസൻ ഡാനിയലിനും യുവപ്രതിഭ പുരസ്കാരം (10,000 രൂപ) മഹേഷ് കുഞ്ഞുമോനും ചലച്ചിത്ര സംവിധായകൻ സിബി മലയിൽ സമ്മാനിക്കും.അന്നു രാവിലെ 8ന് മണിയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തും.

മണിനാദം നാടൻപാട്ട് മത്സരങ്ങളിൽ വിജയികളാവുന്ന 14 ജില്ലാ ടീമുകൾ അണിനിരക്കുന്ന സംസ്ഥാന തല മത്സരം 2 മണി മുതൽ കലാഭവൻ മണി പാർക്കിലെ വേദിയിൽ നടക്കും. വിജയിക്കുന്ന ടീമുകൾക്കു  ഒരു ലക്ഷം, 75,000, 50,000 രൂപ എന്നിങ്ങനെ സമ്മാനങ്ങൾ നൽകും. അനുസ്മരണ സമ്മേളനത്തിനു ശേഷം തൃശൂർ കലാസദന്റെ ഗാനസന്ധ്യയും സ്റ്റേജ് ഷോയും അരങ്ങേറുമെന്നു നഗരസഭാധ്യക്ഷൻ എബി ജോർജ്, ആലീസ് ഷിബു, കെ.ബി.സുനിൽകുമാർ, ഷിബു വാലപ്പൻ, സി.എസ്.സുരേഷ്, യു.എസ്.അജയകുമാർ, വി.ഒ.പൈലപ്പൻ, ദീപു ദിനേശ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com