ADVERTISEMENT

ചെറുതുരുത്തി ∙ 26ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി ആലത്തൂർ മണ്ഡലത്തിലെ ചേലക്കര അസംബ്ലി നിയോജകമണ്ഡലത്തിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വോട്ടിങ്ങിനു തയാറാക്കി. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ 7 മുതൽ വൈകിട്ട് വരെയാണ്  ഇവിഎമ്മുകളുടെ കമ്മിഷനിങ് നടന്നത്. ചേലക്കര മണ്ഡലത്തിലെ 177 ബൂത്തുകളിലേക്കുള്ള 230 വിവിപാറ്റ് മെഷീനുകളാണ് ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോങ് റൂമിലേക്കു മാറ്റിയത്. കേടുപാടുകൾ സംഭവിക്കുന്ന യന്ത്രങ്ങൾക്ക് ബദലായി 25% വിവി പാറ്റ് മെഷീനുകൾ അധികമായി കരുതിയിട്ടുണ്ട്. 

ഇതിനോടൊപ്പം എആർഒയുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒൻപത് ബൂത്തുകളിൽ  മോക്ക് പോളിങ് നടത്തി. എആർഒ എം. എ. ആശയുടെയും, തലപ്പിള്ളി താലൂക്ക് തഹസിൽദാറും ഇആർഒയുമായ എം. സി. അനുപമന്റെയും നേതൃത്വത്തിൽ 180ഓളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരുമാണ് ഇതിനായി ഉണ്ടായിരുന്നത്. മെഷീനുകൾ 25ന് വിവിധ പ്രദേശങ്ങളിലെ ബൂത്തുകളിലേക്ക് വിതരണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com