ADVERTISEMENT

പോട്ട ∙ ദേശീയപാതയിൽ സുന്ദരിക്കവലയിൽ ടയർ പൊട്ടിയതിനെ തുടർന്ന് പിക്കപ്  വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്കു പരുക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്ന തടി റോഡിൽ ചിതറി. അര മണിക്കൂറോളം ദേശീയപാതയിൽ തൃശൂർ-എറണാകുളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ചാണ് വാൻ നീക്കിയത്. റോഡിലേക്കു ചിതറിയ തടികൾ മറ്റൊരു ലോറിയിൽ കൊണ്ടുപോയി. 

പോട്ട മേൽപാലത്തിനും ചാലക്കുടിക്കും ഇടയിലുള്ള പ്രദേശമാണു സുന്ദരിക്കവല. ഇവിടം സ്ഥിരം അപകട മേഖലയാണ്. പരുക്കേറ്റ ഡ്രൈവർ കൈപ്പറമ്പ് തൊഴുക്കര കൃഷ്ണ പ്രവീണിനെ (37) സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല. തൃശൂരിൽ കൈപ്പറമ്പിൽ നിന്നു തടി കയറ്റി പെരുമ്പാവൂരിലേക്കു പോകുമ്പോഴാണ് അപകടം. പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com