ADVERTISEMENT

കുന്നംകുളം ∙കടുത്ത മത്സരച്ചൂട് പ്രകടമാക്കിയ തിരഞ്ഞെടുപ്പിന്റെ  പ്രചാരണത്തിന്റെ ക്ലൈമാക്സ് സമാധാനപരമായിരുന്നു. പട്ടണത്തിൽ ഇന്നലെ യുഡിഎഫ് പ്രവർത്തകർ മാത്രമാണു കലാശക്കൊട്ട് നടത്തിയത്. കെ.രാധാകൃഷ്ണന്റെ പര്യടനം സമാപന ദിവസമായിരുന്ന ചൊവ്വാഴ്ച പട്ടണത്തിൽ എൽഡിഎഫ് കലാശക്കൊട്ട് നടത്തിയിരുന്നു. പ്രധാന കേന്ദ്രങ്ങളിലും കലാശക്കൊട്ട് ഉണ്ടായി. പഞ്ചായത്തിലെ പ്രധാന ഇടങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ എൻഡിഎയുടെ കലാശക്കൊട്ട്. സ്ഥാനാർഥികൾ ഇന്നലെ നിയോജകമണ്ഡലത്തിൽ കലാശക്കൊട്ടിന് എത്തിയിരുന്നില്ല. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പ്രചാരണ കലാശക്കൊട്ട് വടക്കഞ്ചേരിയിലായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്റേത് വടക്കാഞ്ചേരിയിലും എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസുവിന്റേത് ചിറ്റൂർ അണിക്കോടും.

സിപിഎം കടവല്ലൂർ ലോക്കൽ കമ്മിറ്റികൾ പെരുമ്പിലാവ് സെന്ററിൽ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണ കലാശക്കൊട്ട്. എ.സി.മൊയ്തീൻ എംഎൽഎ, എം.ബാലാജി, പി.ഐ.രാജേന്ദ്രൻ, കെ.കൊച്ചനിയൻ, അജിത് കുമാർ, കെ.ഇ.സുധീർ, പത്മം വേണുഗോപാൽ, തുടങ്ങിയവർ നേതൃത്വം നൽകി.
സിപിഎം കടവല്ലൂർ ലോക്കൽ കമ്മിറ്റികൾ പെരുമ്പിലാവ് സെന്ററിൽ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണ കലാശക്കൊട്ട്. എ.സി.മൊയ്തീൻ എംഎൽഎ, എം.ബാലാജി, പി.ഐ.രാജേന്ദ്രൻ, കെ.കൊച്ചനിയൻ, അജിത് കുമാർ, കെ.ഇ.സുധീർ, പത്മം വേണുഗോപാൽ, തുടങ്ങിയവർ നേതൃത്വം നൽകി.


കുന്നംകുളം ∙ കെപിസിസി വിചാർവിഭാഗ് ജില്ലാ കമ്മിറ്റി നടത്തിയ പ്രചാരണ ജാഥയ്ക്കു നൽകിയ സ്വീകരണം ഡിസിസി ജനറൽ സെക്രട്ടറി ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ സൈമൺ പാടൂർ, നേതാക്കളായ സി.ബി.രാജീവ്, സുരേഷ് മമ്പറമ്പിൽ, മിനി മോൻസി എന്നിവർ പ്രസംഗിച്ചു.
പുന്നയൂർക്കുളം ∙  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് നടത്തിയ ബൈക്ക് റാലി മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി വി.എസ്.സുനിൽകുമാർ, എൻ.കെ.അക്ബർ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പിൽ, പി.മുഹമ്മദ് ബഷീർ, ഇ.കെ.നിഷാർ, വി.അപ്പു തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com