നിയന്ത്രണം വിട്ട മിനിട്രക്ക് മറിഞ്ഞു; ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു
Mail This Article
×
കൊടകര ∙ദേശീയപാത ഉളുമ്പത്തുകുന്നിൽ നിയന്ത്രണം വിട്ട മിനിട്രക്ക് റോഡിനു കുറുകെ മറിഞ്ഞു. ഇന്നലെ രാവിലെ 11.45 നായിരുന്നു അപകടം. കുന്നംകുളത്തേക്കു പോയ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. മിനി ട്രക്കിന് മുൻപിൽ സഞ്ചരിച്ചിരുന്ന കാർ അപ്രതീക്ഷിതമായി എതിർ വശത്തേക്ക് മാറ്റിയപ്പോൾ ട്രക്ക് നിയന്ത്രണം വിട്ടതാണ് അപകട കാരണം.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി റോഡിൽ നിന്നും മാറ്റിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. കൊടകര പൊലീസ് സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.