ADVERTISEMENT

മാടക്കത്തറ ∙ ആയുർവേദ ആശുപത്രിക്കു സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ 4 വയസ്സുകാരൻ കിണറ്റിൽ വീണു, രക്ഷിക്കാനിറങ്ങിയ 2 പേർക്കുശാരീരികാസ്വാസ്ഥ്യമുണ്ടായി. തുടർന്ന്, അഗ്നിരക്ഷാസേനയെത്തി മൂന്നുപേരെയും രക്ഷിച്ചു. രാവിലെ 10.15നു പുളിപ്പറമ്പിൽ സന്തോഷിന്റെ(56) വീട്ടിലായിരുന്നു സംഭവം.   സന്തോഷിന്റെ ബന്ധുവിന്റെ  മകനായ കേദാർനാഥാണു 40 അടി താഴ്ചയുള്ള കിണറ്റിൽ വീണത്.

കളിക്കുന്നതിനിടെ മൂടിയിട്ട വലയുൾപ്പെടെ കേദാർനാഥ് വീഴുകയായിരുന്നു.   വിവരമറിഞ്ഞു കിണറ്റിലിറങ്ങിയ സന്തോഷിനു ശ്വാസതടസ്സമുണ്ടായി.  ഉടൻ സമീപവാസിയായ രാജേഷെത്തി കിണറ്റിലിറങ്ങി കേദാർനാഥിനെയും സന്തോഷിനെയും താങ്ങിനിർത്തി. പിന്നീട് അഗ്നിരക്ഷാ സേനയെത്തിയാണ് മൂവരെയും കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചത്. 

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബി. ഹരികുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ രഞ്ജിത് പൂവത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ ഫയർ റെസ്ക്യൂ ഓഫിസർമാരായ എം. കൃഷ്ണ പ്രസാദ്, ഗുരുവായൂരപ്പൻ, വി.വി. ജിമോദ്, നവനീത കണ്ണൻ, ജെ.ജിബിൻ, ബി. രഞ്ജിത്, പി.കെ. പ്രദീഷ് ‌, ഷിജിൻ,  ഫയർ വുമൺ ആൽമാ മാധവൻ, എന്നിവരടങ്ങുന്ന സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com