ADVERTISEMENT

കല്ലേറ്റുംകര ∙ ആളൂർ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ വർഷങ്ങളായി സൂക്ഷിക്കുന്നത് റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഇരുവശത്തും. വളരെ തിരക്കുള്ള റോഡിൽ റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നവരുടെയും സ്ഥിരം യാത്രക്കാരുടെ വാഹനങ്ങളും കസ്റ്റഡി വാഹനങ്ങളും തിരിച്ചറിയാത്തവിധമാണ് നിർത്തിയിട്ടിരിക്കുന്നത്. കാർ,ഓട്ടോറിക്ഷ, ബൈക്ക് എന്നിവയടക്കം 50 ൽ അധികം വാഹനങ്ങളാണ് ഇവിടെ സൂക്ഷിക്കുന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾ വരെ പോളിടെക്നിക് റോഡിലും ബാങ്കിന്റെ മുൻവശത്തുമാണ് നിർത്തിയിടുന്നത്.

ഇവിടെ ജോലി ചെയ്യുന്ന നാൽപതോളം പൊലീസുകാരുടെ വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. വാഹനങ്ങളിൽ വള്ളിപടർപ്പുകയറി കാടുപിടിച്ച നിലയിലാണ്. വേനലിൽ ഉണക്കപ്പുല്ലുകളും കടലാസ് മാലിന്യങ്ങളും കൂടിക്കിടക്കുന്ന ഇവിടെ തീപടരാൻ സാധ്യതയേറെയാണ്. റെയിൽവേ മുൻവശത്തെ റോഡിൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ തീപിടത്തത്തിൽ 13 ബൈക്കുകളാണ് കത്തിനശിച്ചത്.  പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, റെയിൽവേ സ്റ്റേഷൻ, പോളിടെക്നിക് എന്നിവയുടെ സമീപമുള്ള കസ്റ്റഡി വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇവിടെ എത്തുന്ന ജനങ്ങൾക്ക് വാഹനം നിർത്തിയിടാൻ സ്ഥലമില്ലാത്ത അവസ്ഥ പരിഹരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com