ഗുരുവായൂരിൽ തിരക്ക്, ഇന്നലെ 164 വിവാഹങ്ങൾ
Mail This Article
×
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ ദർശനത്തിനു വൻ തിരക്കായി. 164 വിവാഹങ്ങളും 499 കുട്ടികൾക്കു ചോറൂൺ വഴിപാടും ഉണ്ടായി. 19.28 ലക്ഷം രൂപയുടെ തുലാഭാരവും 20.31 ലക്ഷം രൂപയുടെ നെയ് വിളക്ക് വഴിപാടും നടന്നു. ഇന്നലെ വഴിപാടുകളിൽ നിന്നുള്ള വരുമാനം 66.57 ലക്ഷം രൂപയാണ്. ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി വെള്ളിക്കുടവും വെള്ളിക്കിണ്ണവും വഴിപാടായി ലഭിച്ചു. ചിദംബരം സ്വദേശി വൈദ്യനാഥൻ, ഭാര്യ വി.പ്രേമ, വീരമണികണ്ഠൻ എന്നിവരാണ് 3 കിലോയിലേറെ തൂക്കമുള്ള വെള്ളി വഴിപാട് നടത്തിയത്. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ ഏറ്റുവാങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.