ഊട്ടിയിൽ വീണ്ടും പൂക്കാലം; ഉത്തരേന്ത്യൻ സഞ്ചാരികളെത്തി
Mail This Article
×
ഗൂഡല്ലൂർ ∙ ഊട്ടിയിൽ രണ്ടാമത്തെ സീസൺ ആരംഭിച്ചു. രണ്ടാമത്തെ സീസണിനെ വരവേൽക്കാനായി ഉദ്യാനങ്ങളിലെല്ലാം ചെടികൾ പുഷ്പിച്ചു തുടങ്ങി. ഊട്ടി റോസ് ഗാർഡനിൽ പനിനീർ പൂക്കൾ പൂത്തു. ഉദ്യാനങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. രണ്ടാമത്തെ സീസണിൽ ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികളാണ് അധികവും ഊട്ടിയിലെത്തുന്നത്.
പൂജ അവധിയിലും ഊട്ടിയിൽ കനത്ത തിരക്കായിരുന്നു. പർവത ട്രെയിനിൽ സഞ്ചരിക്കാൻ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത് മഴ മാറിയതോടെ ഊട്ടിയുടെ തെളിഞ്ഞ അന്തരീക്ഷവും നേരിയ തണുപ്പും സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണു സമ്മാനിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.