ADVERTISEMENT

ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലെ ബൊക്കാപുരത്തിൽ ചെന്നായയുടെ ജഡം കണ്ടെത്തി. 7 വയസ്സുള്ള ആൺ ചെന്നായയാണ് ചത്തത്. സ്വാഭാവിക മരണമാണെന്ന്സംശയിക്കുന്നു. പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു. മുതുമല വന്യജീവി സങ്കേതത്തിൽ ചെന്നായ്ക്കളുടെ എണ്ണം കുറവായിരുന്നു. 10 വർഷമായി ചെന്നായ്ക്കളുടെ കൂട്ടം കണ്ടു തുടങ്ങിയിട്ടുണ്ട്. ചെന്നായ്ക്കളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതിയും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com