വന്യമൃഗശല്യത്തിനു കാരണം ടൂറിസമെന്ന് വരുത്താൻ ശ്രമം: ഇക്കോ ടൂറിസം അസോസിയേഷൻ
Mail This Article
×
കൽപറ്റ ∙ ജില്ലയിലെ വന്യമൃഗ ശല്യത്തിനു കാരണം ടൂറിസം സംരംഭകരാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളിൽ വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ പ്രതിഷേധിച്ചു. കഴിഞ്ഞ ഒരു മാസത്തിലധികമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരിക്കുന്നു. ഡിടിപിസിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട് യാഥാർഥ്യബോധമുള്ളതല്ല. വന്യമൃഗപ്രതിരോധത്തിന്റെ പേരിൽ ടൂറിസം സംഘടനകൾക്കു മേൽ അപ്രായോഗികമായ നിർദേശങ്ങൾ അടിച്ചേൽപിച്ചാൽ പ്രതിഷേധിക്കും. മുഹമ്മദ് ഇസാക് വലിയമണ്ണിൽ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.