ADVERTISEMENT

പടിഞ്ഞാറത്തറ ∙ ബാണാസുര ഡാം റിസർവോയറിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ബാണാസുര സാഗർ എസ്‌സി എസ്ടി റിസർവോയർ ഫിഷറീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള മത്സ്യ തൊഴിലാളികൾക്ക് മത്സ്യ ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. 2019 മുതൽ കൂട് കൃഷിയിൽ നിന്നും റിസർവോയറിൽ നിന്നും സൊസൈറ്റി അംഗങ്ങൾ മത്സ്യ ബന്ധനം നടത്തുന്നുണ്ട്. തരിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ നിന്നുള്ള 191 അംഗങ്ങൾ പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ വരുമാനത്തിന്റെ നീക്കിയിരിപ്പ് ഉപയോഗിച്ചാണു മത്സ്യ കുഞ്ഞുങ്ങളെ വാങ്ങിയത്. 

ഇവിടെ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 80 ശതമാനം മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന സൊസൈറ്റി അംഗങ്ങൾക്കും 20 ശതമാനം നീക്കിയിരിപ്പും ആണ്. ഈ തുക ഉപയോഗിച്ചാണു മത്സ്യ കുഞ്ഞുങ്ങളെ വാങ്ങിയത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ നിർവഹിച്ചു. പഞ്ചായത്തംഗം യു.എസ്. സജി അധ്യക്ഷത വഹിച്ചു.  സംഘം സെക്രട്ടറി കെ. സന്ദീപ്, ഫിഷറീസ് അസി.ഡയറക്ടർ ആഷിക് ബാബു, ഡവലപ്മെന്റ് ഓഫിസർ പി. ഹനീഫ, എക്സിക്യൂട്ടീവ് എൻജിനീയർ എം.എ. അനിൽകുമാർ, കേജ് ഫാം മാനേജർ വിവേക് മോഹനൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ പി. അനാമിക, എ.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com