ADVERTISEMENT

പുൽപള്ളി ∙ ഒരാഴ്ച മുൻപു ലഭിച്ച മഴയിൽ പൂത്ത കാപ്പിച്ചെടിയിലെ പൂക്കൾ കൊടുംചൂടിൽ വാടിയുണങ്ങുന്നു. സമീപ ദിവസങ്ങളിൽ മഴ കിട്ടാതായാൽ പൂക്കൾ കരിഞ്ഞ് കാപ്പി ഉൽപാദനമുണ്ടാവില്ലെന്നു കർഷകർ. പുതുമഴയിൽ ചെടി തളിർത്ത് പൂവിട്ടു 10 ദിവസത്തിനകം തുടർമഴ കിട്ടിയാൽ മാത്രമേ കായ് പിടിക്കൂ. 

ജലസേചന സൗകര്യമുള്ള കർഷകർ നേരത്തെ കാപ്പി നനച്ചു പൂവിരിയിച്ചു കൃത്യമായി പരിപാലിച്ചിരുന്നു. എന്നാൽ ജലസ്രോതസ്സുകൾ വറ്റിയ പലർക്കും തുടർ പരിചരണം സാധിച്ചില്ല.മഴ ആശ്രയിച്ചു കൃഷി ചെയ്യുന്നവരാണ് ജില്ലയിലധികവും. കാലാവസ്ഥയിലെ മാറ്റങ്ങൾ എല്ലാ വിളകളുടെയും ഉൽപാദനത്തെയും ദോഷമായി ബാധിച്ചു. 

പുതുമഴ പെയ്തെങ്കിലും കാപ്പിയുൾപ്പെടെയുള്ള കൃഷികൾക്ക് വളപ്രയോഗം നടത്താനായില്ല. മണ്ണു തണുക്കെ മഴ പെയ്തെങ്കിലും പിന്നീടുണ്ടായ ദിവസങ്ങളിൽ കത്തുന്ന ചൂടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കൊടും ചൂടിൽ ഒട്ടേറെ കർഷകരുടെ കാപ്പിയടക്കമുള്ള വിളകൾ കരിഞ്ഞുണങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com